HOME
DETAILS
MAL
സംസ്ഥാനത്തെ ലോട്ടറി നറുക്കെടുപ്പ് നിര്‍ത്തിവയ്ക്കും; നോട്ടുകള്‍ പിന്‍വലിച്ചത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി: തോമസ് ഐസക്
backup
November 09 2016 | 06:11 AM
തിരുവനന്തപുരം: രാജ്യത്ത് 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ലോട്ടറി നറുക്കെടുപ്പുകള്‍ വ്യാഴാഴ്ച മുതല്‍ നിര്‍ത്തിവയ്ക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കൂടാതെ കെ.എസ്.എഫ്.ഇ ശാഖകള്‍ ചിട്ടികളുടെ ലേലം നിര്‍ത്തിവയ്ക്കും. ശാഖകള്‍ തുറന്നാലും പണം വാങ്ങില്ലെന്നും ധനമന്ത്രി പറഞ്ഞു.
ബാങ്കില്ലെങ്കില്‍ ട്രഷറിക്കു പ്രവര്‍ത്തിക്കാനാവില്ല. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ട്രഷറിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും സ്ഥിതിഗതികള്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യും. സ്ഥിതിഗതികള്‍ സംസ്ഥാനങ്ങളെ അറിയിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്നും തോമസ് ഐസക് പറഞ്ഞു.
നോട്ടുകള്‍ പിന്‍വലിച്ചത് കൊണ്ട് സാധാരണക്കാരെ ബുദ്ധിമുട്ടിക്കാം എന്നല്ലാതെ കള്ളപ്പണം ഇതുകൊണ്ട് തടയാനാവില്ലെന്നും തോമസ് ഐസക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."