HOME
DETAILS
MAL
ശരീഅത്ത് സംരക്ഷണ സമ്മേളനം 24ന് കുമ്പംകല്ലില്‍
backup
November 09 2016 | 06:11 AM
തൊടുപുഴ: ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശരീഅത്ത് സംരക്ഷണ സമ്മേളനം സംഘടിപ്പിക്കുവാന്‍ മുസ്ലിം ലീഗ് കുമ്പംകല്ല് മേഖലാ കണ്വന്ഷന് തീരുമാനിച്ചു.
24ന് വൈകിട്ട് നാലു മണിക്ക് കുമ്പംകല്ലില്‍ സംഘടിപ്പിക്കുന്ന ശരീഅത്ത് സംരക്ഷണ സമ്മേളനത്തില്‍ അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി സംസാരിക്കും. കുമ്മംകല്ലില്‍ കൂടിയ മുസ്ലിംലീഗ് മേഖലാ കണ്‍വന്‍ഷനില്‍ മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് എം.എ കരിം അധ്യക്ഷത വഹിച്ചു.
ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് കെ.എം.എ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു.
എം.എം അബ്ദുല്‍ ഷുക്കൂര്‍ സ്വാഗതമാശംസിച്ചു. നേതാക്കളായ മുഹമ്മദ് ഇരുമ്പുപാലം, എ.എം നജീബ്, പി.ബി അനസ്, ഒ.ഇ ലത്തീഫ്, റസ്സാഖ് കുഞ്ചാവീട്ടില്, റിയാസ് പടിപ്പുരക്കല്‍ എന്നിവര്‍ സംസാരിച്ചു. എ. ഫസലുല്‍ ഹഖ് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."