പത്തനംതിട്ട ജില്ലാ സ്‌കൂള്‍ കായിക മേള ഇന്ന് തുടങ്ങും
പത്തനംതിട്ട: റവന്യു ജില്ലാ സ്‌കൂള്‍ കായികമേള ഇന്ന് തുടങ്ങും. ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന മേള 11നു സമാപിക്കും. ജില്ലയിലെ 11 സബ് ജില്ലകളില്‍ നിന്നായി രണ്ടായിരത്തില്‍പ്പരം വിദ്യാര്‍ഥികള്‍ കായിക മേളയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാളെ രാവിലെ എട്ടിനു ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ജി അനിത പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന മാര്‍ച്ച് പാസ്റ്റില്‍ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍കുമാര്‍ സല്യൂട്ട് സ്വീകരിക്കും. പത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് ജോര്‍ജ് മാമന്‍ കൊണ്ടൂര്‍ അധ്യക്ഷത വഹിക്കും.
ഹയര്‍ സെക്കന്‍ഡറി ആര്‍.ഡി.ഡി.കെ.ജി സതീറാണി മുഖ്യസന്ദേശം നല്‍കും. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.കെ ജേക്കബ്, ജില്ലാ പഞ്ചായത്തംഗം കെ.ജി അനിത, വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടര്‍ ഇ.ആര്‍ മിനി, സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍കുമാര്‍, പത്തനംതിട്ട ഡി.ഇ.ഒ ഉഷാ ദിവാകരന്‍, പത്തനംതിട്ട എ.ഇ.ഓ ജെ ജയിന്‍ എന്നിവര്‍ സംസാരിക്കും.
11ന് വൈകിട്ട് 4.30ന് നടക്കുന്ന സമാപന സമ്മേളനം വീണാ ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.കെ ജേക്കബ് അധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ രജനി പ്രദീപ് സമ്മാനദാനം നിര്‍വഹിക്കും.
മുനിസിപ്പലംഗം സിന്ധു അനില്‍, എബ്രഹാം കെ ജോസഫ്, സജി അലക്‌സാണ്ടര്‍, മാത്യു ടി. ജോര്‍ജ്, പി.ജെ ഗീവര്‍ഗീസ്, റോയി വര്‍ഗീസ്, ജോര്‍ജി ബിനുരാജ്, ടി.എം അന്‍വര്‍, സ്മിജു ജേക്കബ്, കെ.എ തന്‍സീര്‍, ആര്‍ രഞ്ജിത് എന്നിവര്‍ സംസാരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാ ദേവി, ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍കുമാര്‍, ഡി.ഡി.ഇ എസ് സുജാത എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."