റേഷന്‍ സ്തംഭനം ഒഴിവാക്കണം: ജനതാദള്‍ (എസ്)
വൈക്കം: ഇപ്പോള്‍ ഉണ്ടായിട്ടുള്ള റേഷന്‍ സ്തംഭനം ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കേരളത്തിലെ റേഷന്‍കടകള്‍ പുനഃസ്ഥാപിക്കാന്‍ റേഷന്‍ കാര്‍ഡു കൊണ്ടു മാത്രം ആകില്ലെന്നും ജനതാദള്‍ എസ് വൈക്കം നിയോജക മണ്ഡലം കമ്മറ്റി യോഗം വിലയിരുത്തി.
റേഷന്‍ വിതരണ സംവിധാനം താറുമാറാക്കിയതിന്റെ ഉത്തരവാദിത്വം എല്‍ ഡി എഫിന്റെ തലയില്‍ കെട്ടിവച്ച് കോണ്‍ഗ്രസ്സും ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരും ചേര്‍ന്നു നടത്തുന്ന ദുഷ്പ്രചരണത്തെ തിരിച്ചറിയാനും ജനങ്ങള്‍ തയ്യാറാകണം. പൊതുവിതരണത്തെ അട്ടിമറിച്ച് റേഷന്‍കാര്‍ഡ് ഉടമകളെ എ.പി.എല്‍, ബി.പി.എല്‍, എ.എ.വൈ എന്ന രീതിയില്‍ വിഭജിക്കപ്പെട്ടത് ആളോഹരി റേഷന്‍ വിഹിതം അട്ടിമറിക്കുന്നതിന് വേണ്ടിയാണ്. ഇത് തിരിച്ചറിഞ്ഞ് പഴയപടി റേഷന്‍ എല്ലാവര്‍ക്കും ലഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് കെ.കെ രാജു അധ്യക്ഷനായിരുന്നു. വി.ആര്‍ രാമദാസ്, എം സുനില്‍കുമാര്‍, റ്റി.എന്‍ സുരേഷ്, എസ് റോയി, കെ.കെ സദാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മെഡിക്കല്‍ കോളജിലേക്കുള്ള പ്രവേശന കവാടം വണ്‍വേയാക്കി
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജിലേക്കുള്ള പ്രവേശന കവാടം വണ്‍വേയാക്കി. പ്രധാന റോഡില്‍നിന്ന് അത്യാഹിത വിഭാഗത്തിലേക്കു വരുന്ന വാഹനങ്ങള്‍ രോഗികളെ ഇറക്കിയശേഷം പാര്‍ക്കിങ് ഏരിയയിലേക്ക് പോകണം. അവിടെനിന്നു പുറത്തേക്ക് പോകുന്നത് മോര്‍ച്ചറി ഗേറ്റ് വഴിയാക്കി.
പ്രവേശന കവാടത്തില്‍നിന്ന് അത്യാഹിതവിഭാഗം വരെയുള്ള രണ്ടുവരി റോഡില്‍ ഒന്ന് അകത്തേക്കു പ്രവേശിക്കുന്ന വാഹനങ്ങള്‍ക്കും മറ്റൊന്നു കാല്‍നടക്കാര്‍ക്കുമായി മാറ്റിവച്ചു.
നേരത്തേ ഇതുവഴിയാണു വാഹനങ്ങള്‍ പുറത്തേക്കു പോയിരുന്നത്. ഇപ്പോള്‍ വണ്‍വേയാക്കിയതോടെ ഒരു വരി റോഡ് കാല്‍നട യാത്രക്കാര്‍ക്ക് മാത്രമായി. പരീക്ഷണ അടിസ്ഥാനത്തില്‍ പുതിയ സംവിധാനം നിലവില്‍ വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."