'ശുചീകരണ മേഖലയിലെ തൊഴിലാളികളെ മിനിമം വേതന പദ്ധതിയില്‍ ഉള്‍പ്പെടുത്തണം'
കോട്ടയം : സംസ്ഥാനത്തെ ശുചീകരണ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളെ മിനിമം വേതന പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഓള് കേരള സാനിറ്റേഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന് സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ഗാര്‍ഹികമായും വ്യവസായ വാണിജ്യ സ്ഥാപനങ്ങളിലുമായി ആയിരകണക്കിനു തൊഴിലാളികള്‍ തൊഴില്‍ ചെയ്യുന്നു.
മതിയായ സുരക്ഷയോ ഉപകരണ സംവിധാനങ്ങളോ ഭൂരിപക്ഷം തൊഴിലാളികള്‍ക്കും ലഭിക്കാറില്ല. തുച്ഛമായ വേതനമാണു ലഭിക്കുന്നത്. ഇടനിലക്കാര്‍ ശുചീകരണ തൊഴിലാളികളെ ചൂഷണം ചെയ്യുന്നു. സംസ്ഥാന പ്രസിഡന്റ് എന്‍.ജെ പ്രസാദ് അധ്യക്ഷനായിരുന്നു .കെ .ബി .ബാബുരാജ് ,വി .എം .ലീല ,കുമാരി കരുണാകരന് ,സുമ വിജയന് എന്നിവര്‍ സംസാരിച്ചു. കോട്ടയം ജില്ലയില്‍ ശുചീകരണ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ കണ്വന്ഷന് 13നു ഉച്ചകഴിഞ്ഞു രണ്ടിനു പാമ്പാടി അധ്യാപക ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും.
വീടുകള്‍, ഹോസ്പിറ്റലുകള്‍, മാര്‍ക്കറ്റുകള്‍, സ്ഥാപനങ്ങള്‍, സ്കൂളുകള്‍, ബാങ്കുകള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ ചെയ്യുന്നവരാണ് പങ്കെടുക്കുക. ഫോ: 9746414024.
, ജെയ്സണ്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."