പുതിയ 2000 രൂപ നോട്ടുകളില്‍ നാനോ ചിപ്പ് എന്ന പ്രചാരണം തെറ്റെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പുതിയതായി പുറത്തിറക്കുന്ന 2,000 രൂപയുടെ നോട്ടുകളില്‍ നാനോ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന പ്രചരണം തെറ്റാണെന്ന് സ്ഥിരീകരണം. ഇന്നലെയാണ് കള്ളപ്പണം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 1,000, 500 രൂപ നോട്ടുകള്‍ നിരോധിച്ചത്. ഇതിന് പിന്നാലെയാണ് ഇത്തരത്തില്‍ ദേശീയ മാധ്യമങ്ങളില്‍ പുതിയ നോട്ടുകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിച്ചത്. പുറത്തിറങ്ങാന്‍ പോകുന്ന 2,000 രൂപ നോട്ടിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.
ആര്‍ബിഐ പുറത്തിറക്കുന്ന 2000 രൂപയുടെ കറന്‍സിയില്‍ നാനോ ജിപിഎസ് ചിപ്പുകള്‍ ഘടിപ്പിക്കുമെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിച്ചത്. എവിടെയാണു കറന്‍സി എന്ന് സര്‍ക്കാരിന് അറിയാന്‍ കഴിയും. 120 മീറ്റര്‍ ആഴത്തില്‍ കുഴിച്ചിട്ടാല്‍പോലും സിഗ്നല്‍ ലഭിക്കും. എന്നിങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നു.
പുതുതായി പുറത്തിറക്കാനിരിക്കുന്ന 2000 രൂപയുടെ കറന്‍സിയെക്കുറിച്ചുള്ള വിവരങ്ങള്‍ ആര്‍ബിഐ പുറത്തുവിട്ടിട്ടുണ്ട്. ഇതിലൊന്നും തന്നെ നാനോ ജിപിഎസ് ചിപ്പിനെക്കുറിച്ച് പറയുന്നില്ല. നോട്ടിന്റെ പുറകില്‍ ഇന്ത്യയുടെ ആദ്യ ചൊവ്വാ ദൗത്യമായ മംഗള്‍യാന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്.
RBI issues ₹2000 note in new series pic.twitter.com/7Ob2j1t6Ab
— ReserveBankOfIndia (@RBI) November 8, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."