പ്രധാന പ്രതി ഉള്‍പ്പെടെ മൂന്നുപേര്‍ കൂടി പിടിയില്‍
കൊട്ടാരക്കര: ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലക്ഷങ്ങള്‍ കവര്‍ന്ന കേസില്‍ പ്രധാന പ്രതി ഉള്‍പ്പടെ മൂന്നു പേര് കൂടി പിടിയിലായി.
മുഖ്യപ്രതി ആനക്കോട്ടൂര്‍ തോട്ടത്തില്‍ കിഴക്കതില്‍ പിടലി എന്നുവിളിക്കുന്ന ശ്യാംകൃഷ്ണന്(22), മോഷ്ടിച്ച പണം ഒളിപ്പിക്കാന്‍ സഹായിച്ച ഇടയ്ക്കിടം ദേവീ വിലാസത്തില്‍ ജിബിന്‍(26), ബിവിന്‍(29) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 18 ലക്ഷം രൂപ കൂടി കണ്ടെടുത്തതതോടെ കേസില്‍ 37 ലക്ഷം രൂപ പൊലിസ് കണ്ടെത്തിക്കഴിഞ്ഞു. ചന്തമുക്കില്‍ പ്രവര്‍ത്തിക്കുന്ന എല്‍.ആന്റ്.ടി മൈക്രോഫിനാന്‍സില്‍ നിന്ന് ഒക്ടോബര്‍ 27ന് 42 ലക്ഷവും, നെടുവത്തൂര്‍ എസ്.കെ.എസ് ഫിനാന്‍സില്‍ നിന്ന് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് 5 ലക്ഷത്തി ഇരുപതിനായിരം രൂപയുമാണ് കവര്‍ന്നത്. സംഘത്തിലെ നാലുപേരെ സ്പെഷ്യല്‍ സ്ക്വാഡ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മോഷണ സംഘത്തില്‍ പ്രധാനി ശ്യാമാണെന്ന് പൊലിസ് പറയുന്നു. കൂട്ടാളികള്‍ പിടിയിലായതോടെ ഒളിവില്‍ പോയ ശ്യാം റയില്‍വെ ട്രാക്കിനരികിലുള്ള കുറ്റിക്കാട്ടില്‍ പുറത്തിറങ്ങാതെ കഴിയുകയായിരുന്നു.
വിശപ്പു സഹിക്കാതെ പുറത്തിറങ്ങിയ ഇയ്യാളെ സ്പെഷ്യല്സ്ക്വാഡംഗങ്ങള് ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. റിമാന്‍ഡ് ചെയ്ത പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താലേ മോഷണത്തിന്റെ കൂടുതല്‍ വിവരങ്ങളറിയാന്‍ കഴിയൂവെന്ന് പൊലിസ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."