HOME
DETAILS
MAL
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു
backup
November 09 2016 | 07:11 AM
വിഴിഞ്ഞം: പാചകം ചെയ്യുന്നതിനിടയില്‍ തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാഞ്ഞിരംകുളം കരിച്ചല്‍ തിന വിതച്ച പുത്തന്‍വീട്ടില്‍ ജോളിന്റെ ഭാര്യ സമീറ (28)യാണ് മരിച്ചത്. ഇക്കഴിഞ്ഞ മൂന്നിന് രാത്രി എട്ടോടെയായിരുന്നു സംഭവം. അടുക്കളയില്‍ പാകം ചെയ്യുന്നതിനിടയില്‍ വസ്ത്രത്തില്‍ തീ പടര്‍ന്ന സമീറയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഭര്‍ത്താവിനും പൊള്ളലേറ്റിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചു. രണ്ട് മക്കളുണ്ട് .കാഞ്ഞിരംകുളം പൊലിസ് മേല്‍നടപടി സ്വികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."