കന്നുകാലി മോഷണസംഘം അറസ്റ്റില്‍
കൊല്ലം: കന്നുകാലിയെ മോഷ്ടിച്ചകേസില്‍ പ്രതികളെ കൊല്ലം ഈസ്റ്റ് പൊലിസ് അറസ്റ്റു ചെയ്തു.
വടക്കേവിള മണക്കാട് ഇക്ബാല്‍ നഗര്‍ 68 നടുവിലഴികത്ത് പടിഞ്ഞാറ്റതില്‍ സക്കീര്‍ ഹുസൈന്‍ (25), മയ്യനാട് പിണയ്ക്കല്‍ ചേരിയില്‍ അജ്‌നാന്‍ മന്‍സിലില്‍ ഷംസുദ്ദീന്‍ എന്നിവരാണ് അറസ്റ്റിലായത്. ആശ്രാമം സ്വദേശിയുടെ കന്നുകാലിയെയാണ് മോഷ്ടിച്ചത്.അതിനെ കാറ്ററിങ് ഏജന്‍സിക്കു വില്‍ക്കുകയായിരുന്നു.
അയത്തില്‍,മേവറം,തട്ടാമല, ശ്രീനാരായണപുരം, മാടന്‍നട തുടങ്ങിയ സ്ഥലങ്ങളില്‍ പുതുതായി നിര്‍മ്മാണം നടത്തിവരുന്നതും ആള്‍താമസമില്ലാത്തുമായ വീടുകളിലെ കിണറുകളില്‍ ഘടിപ്പിച്ചിട്ടുള്ള മോട്ടോര്‍ പമ്പുകള്‍ മോഷ്ടിച്ചതും ഇവരാണെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. മയ്യനാട് പടനിലം ഗ്രേസ് സ്‌കൂളിന് സമീപം അമീറും(22) ഈ മോഷണത്തില്‍ പങ്കാളിയാണ്.
മോഷ്ടിച്ചെടുത്ത പമ്പുകള്‍ വിവിധ ആക്രിക്കടകളില്‍ വില്‍ക്കുകയായിരുന്നു പതിവ്. പകല്‍ സമയങ്ങളില്‍ ബൈക്കുകളില്‍ കറങ്ങി നടന്ന് സ്ഥലം കണ്ടു മോഷ്ടിക്കുകയാണ് ഇവരുടെ രീതി. മോഷ്ടിച്ചെടുത്ത പമ്പുകള്‍ പൊലിസ് കണ്ടെത്തി. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഈസ്റ്റ് എസ്.ഐ എസ്.ജയകൃഷ്ണന്‍ അറിയിച്ചു.
സിറ്റിപൊലീസ് കമ്മിഷണര്‍ സതീഷ് ബിനോയുടെ നിര്‍ദ്ദേശപ്രകാരം കൊല്ലം എ.സി.പി. ജോര്‍ജ് കോശിയുടെ നേതൃത്വത്തില്‍ ഈസ്റ്റ് സി.ഐ. മഞ്ചു ലാല്‍, എസ്,.ഐ. എസ്.ജയകൃഷ്ണന്‍, അഡീഷണല്‍ എസ്.ഐ. എന്‍ പ്രകാശന്‍, എ.എസ്.ഐമാരായ ജെ.യേശുദാസ്, പ്രകാശ്, എസ്.സി.പി.ഓ അനന്‍ബാബു, അനില്‍ എം.ജി., ആന്റി തെഫ്റ്റ് സ്‌ക്വാഡ് അംഗങ്ങളായ ജോസ്പ്രകാശ്, ഹരിലാല്‍,മനു,സജു, സീനു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്്.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയതു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."