മഴക്കെടുതി: മുന്‍കരുതല്‍ നടപടി ആരംഭിച്ചു
കൊല്ലം: മഴമക്കടുതി പ്രതിരോധിക്കാന്‍ ജില്ലാ ഭരണകൂടം നടത്തിയ നടപടികള്‍ വിലയിരുത്താന്‍ അവലോകന യോഗം ചേര്‍ന്നു.
കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം പി.എസ്.സ്വര്‍ണമ്മ അധ്യക്ഷയായി. വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതിന് നഗരത്തിലെ ഓടകളില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന നടപടി വേഗത്തിലാക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എ.ഡി.എം നിര്‍ദേശം നല്‍കി. ചെറു തോടുകള്‍ ചാലുകള്‍ എന്നിവിടങ്ങളിലെ നീരൊഴുക്കിന് തടസമുണ്ടാക്കുന്ന വസ്തുക്കള്‍ നീക്കം ചെയ്യണം.
റോഡരികില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റാന്‍ കെ.എസ്.ഇ.ബി, ഫയര്‍ ഫോഴ്‌സ്, പൊലിസ് പ്രത്യേക സംഘം രൂപീകരിച്ച് നടപടികള്‍ ത്വരിതപ്പെടുത്തണം. റോഡിലെ കുഴികള്‍ നികത്താന്‍ പൊതുമരാമത്ത് റോഡ്‌സ് വിഭാഗത്തിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ എല്ലാ ഫയര്‍ സ്റ്റേഷനുകളിലും സജ്ജമാക്കുവാന്‍ ഫയര്‍ ആന്റ് റസ്‌ക്യൂ വിഭാഗത്തിനും എ.ഡി.എം നിര്‍ദേശം നല്‍കി. ക്ലോറിനേഷന്‍ അടക്കം രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ആരോഗ്യ വിഭാഗത്തെ ചുമതലപ്പെടുത്തി.
യോഗത്തില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. വി.അജിത, കെ.എസ്.ഇ.ബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബീന പയസ്, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി ഉണ്ണികൃഷ്ണന്‍ നായര്‍, ഫയര്‍ ആന്റ് റസ്‌ക്യൂ അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫിസര്‍ ഷിജു, ഡി.റ്റി.പി.സി സെക്രട്ടറി കെ പ്രസാദ്, കൊല്ലം വെസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനു തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."