ട്രംപിന്റെ വിജയം; പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ ആശങ്ക
മൊറോക്കൊ: യു.എസ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതോടെ പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ ആശങ്ക. കരാറിനെ തള്ളിക്കളയുന്നതായിരുന്നു പ്രചാരണ ഘട്ടങ്ങളില്‍ ട്രംപിന്റെ നിലപാട്.
യു.എസ് അടക്കം നൂറിലേറെ രാജ്യങ്ങള്‍ ഒപ്പിട്ട കരാര്‍ പ്രാബല്യത്തില്‍ വന്നെങ്കിലും ട്രംപിന്റെ ഭാവി നിലപാട് നിര്‍ണായകമായിരിക്കും. കാരണം, ഏറ്റവും കൂടുതല്‍ ഹരിതഗൃഹ വാതകങ്ങള്‍ പുറന്തള്ളുന്ന രാജ്യമാണ് യു.എസ്. ഇവര്‍ മാറി നിന്നാല്‍ കരാറിനു തന്നെ ബലമില്ലാതാവും.
ആഗോള താപനം സോഷ്യല്‍ മീഡിയയിലെ വെറും തട്ടിപ്പാണെന്നും അധികാരത്തിലെത്തിയാല്‍ പാരിസ് ഉടമ്പടി റദ്ദാക്കാന്‍ മുന്‍കൈയ്യെടുക്കുമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
അതേസമയം, നയതന്ത്ര നടപടിയെന്ന നിലയ്ക്ക് ഉടമ്പടി സഖ്യത്തിന്റെ അധ്യക്ഷനായ ത്വാരിഖ് ഇബ്‌റാഹിം ട്രംപിന്റെ വിജയത്തില്‍ അഭിനന്ദനം അറിയിച്ചിട്ടുണ്ട്. കരാറിന്റെ ഭാവി എന്തായിരിക്കുമെന്ന ആശങ്ക ഒപ്പിട്ട മറ്റു രാഷ്ടങ്ങള്‍ക്കിടയിലുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."