HOME
DETAILS
MAL
'ബാങ്കുകളില്‍ കൂടുതല്‍ ക്യാഷ് കൗണ്ടറുകള്‍ തുറക്കണം'
backup
November 09 2016 | 18:11 PM
തൊടുപുഴ: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയംമൂലം ഇന്ന് ബാങ്കുകളില്‍ ഉണ്ടാകുന്ന തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ ക്യാഷ് കൗണ്ടറുകള്‍ തുറക്കണമെന്ന് എ.ഐ.ബി .ഇ.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ ആയിരത്തിന്റയും അഞ്ഞൂറിന്റെയും നോട്ടുകള്‍ മരവിപ്പിച്ച സര്‍ക്കാര്‍ ഭാഗീക അടിയന്തിരാവസ്ഥയാണ് നടപ്പാക്കുന്നത്. ഇടപാടുകാര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടില്ലാതെ മെച്ചപ്പെട്ട സേവനം നല്കാന് ബാങ്ക് മാനേജ്മെന്റുകള്‍ തയ്യാറാകണമെന്നും ഇക്കാര്യത്തില്‍ ജീവനക്കാരും ഇടപാടുകാരും പരസ്പരം സഹകരിക്കണമെന്നും എ.ഐ.ബി.ഇ.എ ജില്ലാ സെക്രട്ടറി പി.കെ ജബ്ബാര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."