HOME
DETAILS

കൗണ്ടിങ് ഏജന്റുമാര്‍ അറിയേണ്ടത്

  
backup
May 18 2016 | 00:05 AM

%e0%b4%95%e0%b5%97%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%8f%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85%e0%b4%b1

കൊല്ലം: വോട്ടെണ്ണുന്ന സ്ഥലത്തും വോട്ടെണ്ണുന്ന മേശകളിലും സ്ഥാനാര്‍ഥിക്ക് വേണ്ടി എത്തുന്നയാളാണ് കൗണ്ടിങ് ഏജന്റ്. കൗണ്ടിംഗ് ഏജന്റിന് പ്രത്യേക യോഗ്യതകളൊന്നും നിയമം അനുശാസിക്കുന്നില്ലെങ്കിലും 18 വയസ് പൂര്‍ത്തിയായ വ്യക്തികളെ നിയമിക്കുന്നതാണ് അഭികാമ്യം.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൗണ്ടിങ് ഏജന്റായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൗണ്ടിങ് ഏജന്റായി പ്രവര്‍ത്തിക്കുന്നപക്ഷം പിഴയടക്കം മൂന്നുമാസംവരെ ജയില്‍ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്. നിലവിലുള്ള കേന്ദ്ര മന്ത്രിമാര്‍, എം പി, എം എല്‍ എ, സര്‍ക്കാര്‍ സംരക്ഷണം നല്‍കിയിട്ടുള്ള വ്യക്തികള്‍ തുടങ്ങിയവര്‍ക്കും കൗണ്ടിങ് ഏജന്റാവാന്‍ കഴിയില്ല.
ഓരോ കൗണ്ടിങ് മേശയിലും ഓരോ കൗണ്ടിങ് ഏജന്റ് എന്ന കണക്കിലും റിട്ടേണിങ് ഓഫിസറുടെ മേശയ്ക്കരികില്‍ ഒരാള്‍ എന്ന കണക്കില്‍ പരമാവധി 15 കൗണ്ടിംഗ് ഏജന്റുമാരെ ഒരു സ്ഥാനാര്‍ഥിക്ക് നിയോഗിക്കാം. വോട്ടെണ്ണലിന് എത്തുമ്പോള്‍ നിയമന ഉത്തരവും തിരിച്ചറിയല്‍ കാര്‍ഡും കൊണ്ടുവരണം.
കൗണ്ടിങ് ഹാളില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഏജന്റിനെ പരിശോധിക്കാന്‍ റിട്ടേണിങ് ഓഫിസര്‍ക്ക് അധികാരമുണ്ട്. ഹാളില്‍ ചുറ്റിത്തിരിഞ്ഞ് നടക്കാതെ അവരവര്‍ക്ക് നല്‍കിയ മേശക്കരികില്‍ ഏജന്റ് ഇരിക്കണം. വോട്ടെണ്ണല്‍ ആരംഭിച്ചുകഴിഞ്ഞാല്‍ ഏജന്റിന് പുറത്തുപോകാന്‍ അനുവാദമില്ല. ഫലപ്രഖ്യാപനത്തിന് ശേഷംമാത്രമേ ഹാളിന് പുറത്ത് പോകാന്‍ സാധിക്കൂ. കൗണ്ടിങ് ഏജന്റുമാര്‍ക്ക് മൊബൈല്‍ഫോണ്‍ കൈവശം വയ്ക്കാന്‍ അനുവാദമില്ല. ഏജന്റുമാരുടെ ഇരിപ്പിടങ്ങളുടെ മുന്‍ഗണനാക്രമം 1)അംഗീകാരമുള്ള ദേശീയപാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍, 2) സംസ്ഥാനതലത്തില്‍ അംഗീകാരമുള്ള പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍, 3) ഇതര സംസ്ഥാനങ്ങളില്‍ അംഗീകാരമുള്ള പാര്‍ട്ടികളുടെ ചിഹ്നം ഉപയോഗിക്കാന്‍ അനുവാദം ലഭിച്ച സ്ഥാനാര്‍ഥികള്‍, 4) അംഗീകാരമുള്ളതും രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍, 5) സ്വതന്ത്രസ്ഥാനാര്‍ഥികള്‍ എന്നിങ്ങനെയാണ്.
തിരഞ്ഞെടുപ്പ് ഫലമറിയാന്‍ പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പ്
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വിവരങ്ങള്‍ അപ്പപ്പോഴറിയാന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിപുലമായ സംവിധാനങ്ങളേര്‍പ്പെടുത്തി. 140 നിയോജക മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ പുരോഗതി പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പില്‍ ഓരോ നിമിഷവും ലഭ്യമാകും. അന്തിമ ഫല പ്രഖ്യപനംവരെ കൃത്യതയോടെ വിവരങ്ങള്‍ അറിയാവുന്ന സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.
സംസ്ഥാനടിസ്ഥാനത്തില്‍ ഓരോ മുന്നണിയുടെയും ലീഡ്, സീറ്റ് നില എന്നിവ പി.ആര്‍.ഡി ലൈവിന്റെ ഹോം പേജില്‍ പ്രാധാന്യത്തോടെ ലഭിക്കും. മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഏത് മണ്ഡലത്തിലെയും ലീഡ്‌നില ഇതിനുപുറമേ ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിക്കുന്ന വോട്ട്, തുടങ്ങി വോട്ടെണ്ണലുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഏറ്റവും ആദ്യം ലഭിക്കും.
വാര്‍ത്തകളുടെ അപ്‌ഡേറ്റുകള്‍, ഓരോ പത്തുമിനിട്ടിനിടയിലും റേഡിയോ ബുളളറ്റിനുകള്‍ എന്നിവയും വോട്ടെടുപ്പു സംബന്ധിച്ച് വിവരങ്ങള്‍ ക്യത്യതയൊടെ ഉപഭോക്താക്കള്‍ക്കെത്തിക്കും. വോട്ടെണ്ണല്‍ ദിവസമായ 19ന് രാവിലെ എട്ടു മുതല്‍ ഈ സേവനം ലഭ്യമാകും. ഇന്‍ഫര്‍മേഷന്‍ കേരളമിഷന്‍,
നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ (എന്‍.ഐ.സി) എന്നിവയുടെ സാങ്കേതിക സഹായത്തോടെ തെരഞ്ഞെടുപ്പു കമ്മിഷനുമായി സഹകരിച്ചാണ് പി.ആര്‍.ഡി ലൈവ് വോട്ടെടുപ്പ് പ്രത്യേക വാര്‍ത്തകള്‍ നല്‍കുന്നത്.
അന്‍ഡ്രോയിഡ് വേര്‍ഷനിലുള്ള സ്മാര്‍ട്ട് ഫോണില്‍ ജഞഉഘകഢഋ ഡൗണ്‍ലോഡ് ചെയ്യാം. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് ആപ്പ് തയാറാക്കിയിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  2 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  4 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago