HOME
DETAILS

വിദ്യാഭ്യാസ വായ്പാ വിതരണം കാര്യക്ഷമമാകണം: ബെഫി സെമിനാര്‍

  
backup
November 09 2016 | 18:11 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%b5%e0%b4%be%e0%b4%af%e0%b5%8d%e0%b4%aa%e0%b4%be-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3


തൊടുപുഴ: മെറിറ്റും സാമൂഹ്യ നീതിയും ഉറപ്പാക്കി വിദ്യാഭ്യാസ വായ്പ വിതരണം നടത്തണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സെമിനാര്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വായ്പയ്ക്ക് പലിശയില്ലെന്നും പഠനം കഴിഞ്ഞ് ജോലി ലഭിച്ചില്ലെങ്കില്‍ തിരിച്ചടയ്‌ക്കേണ്ടതില്ലെന്നുമുള്ള പൊതുധാരണ നിലനില്‍ക്കുന്നുണ്ട്. ഈ നിഗമനങ്ങള്‍ മൂലം രക്ഷിതാക്കളും വിദ്യാര്‍ഥികളും വന്‍ കടബാധ്യതയിലും ഊരാക്കുടുക്കിലും പെടുന്നു.
അതീവ സങ്കീര്‍ണവും നൂലാമാലകള്‍ മൂലം ആശയക്കുഴപ്പം സമൃദ്ധവുമായ ഇനമായും വിദ്യാഭ്യാസ വായ്പ മാറി. ഇന്ത്യയില്‍ പത്ത് ലക്ഷം രൂപവരെയും വിദേശ പഠനമാണെങ്കില്‍ 20 ലക്ഷം രുപവരെയുമാണ് പരമാവധി വായ്പ തുക. പഠന കാലാവധിയും ജോലി അന്വേഷിക്കാനുള്ള ഒരു കൊല്ലവും കഴിഞ്ഞ് തൊഴില്‍ ലഭിച്ചില്ലെങ്കിലും വായ്പ തിരിച്ചടവ് ആരംഭിക്കണം. വായ്പയുടെ പലിശനിരക്കുകള്‍ അതാത് ബാങ്കുകള്‍ക്ക് നിശ്ചയിക്കാം. 13-14 ശതമാനമാണ് അതാത് ബാങ്കുകള്‍ വസൂലാക്കുന്നത്.
ആറ് വര്‍ഷം കൊണ്ട് തുക ഇരട്ടിയാക്കും. പഠിക്കുന്ന കോഴ്‌സ്, സ്ഥാപനം എന്നിവയുടെ അംഗീകാരം, ഇടത്തട്ടുകള്‍ നടത്തുന്ന തട്ടിപ്പ്, ബാങ്കുകള്‍ പലിശ നിരക്ക് നിശ്ചയിക്കുന്നതിലെ വിവേചനം, പഠനം പൂര്‍ത്തിയാക്കിയാലും ജോലി ലഭിക്കാതിരിക്കുന്ന സ്ഥിതി എന്നിവയെല്ലാം വായ്പാ പ്രശ്‌നത്തെ ഗുരുതരാവസ്ഥയിലെത്തിച്ചു. ന
ബെഫി മുന്‍ സംസ്ഥാന ജനറല്‍ സെക്രടറി ടി.എസ് മുരളി വിഷയാവതരണം നടത്തി. കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയറ്റംഗം ഡോ. കെ.കെ ഷാജി അധ്യക്ഷനായി. ടി.എസ് സുധാകരന്‍പിള്ള സ്വാഗതവും ബെഫി ജില്ലാ കമ്മിറ്റിയംഗം ബെന്നി സെബാസ്റ്റിയന്‍ നന്ദിയും പറഞ്ഞു.
സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന കവിയരങ്ങ് കെ.ആര്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കാഞ്ചിയാര്‍ രാജന്‍, കെ ജയചന്ദ്രന്‍, മൊബിന്‍ മോഹനന്‍, കെ. ആര്‍ നാരായണന്‍നമ്പൂതിരി, കെ.എസ് രാജന്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago