HOME
DETAILS
MAL
മലയാള ഭാഷാ സെമിനാര്‍ നടത്തി
backup
November 09 2016 | 18:11 PM
കോട്ടയം: കോട്ടയം സബ് ട്രഷറിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഭരണ ഭാഷാ വാരാഘോഷത്തിന്റെ സമാപനമായി മലയാള ഭാഷാ സെമിനാര്‍ നടത്തി. കോട്ടയം പ്രസ്ക്ലബിന്റെ ജേര്‍ണലിസം സ്കൂള്‍ ഡയറക്ടര്‍ തേക്കിന്‍കാട് ജോസഫ് ഉദ്ഘാടനം ചെയ്തു. ഭരണവും അത് നല്കുന്ന അറിവും ബഹുഭൂരിപക്ഷത്തിന്റെ ഭാഷയിലായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ബോധവത്കരണത്തിനു നേതൃത്വം നല്കുന്ന ട്രഷറി ജീവനക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും അദ്ദേഹം വൃക്തമാക്കി.ഡോ. എം.ആര്. ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ട്രഷറി ഓഫീസര്‍ എം.വി രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. കോട്ടയം പബ്ലിക് ലൈബ്രറി സെക്രട്ടറി സി.ജി വാസുദേവന്‍ നായര്‍,എം മനോഹരന് എന്നിവര്‍ സംസാരിച്ചു. വിദ്യാഭ്യാസ കലാസാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖരെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."