വനിതാഡോക്ടറെ കൈയേറ്റം ചെയ്തവരെ അറസ്റ്റു ചെയ്യണം: കെ.ജി.എം.ഒ.എ
കൊട്ടാരക്കര: പ്രസവ ചികിത്സയ്ക്കിടെ ഗര്‍ഭിണിയും കുഞ്ഞും മരിച്ച സംഭവത്തില്‍ വനിതാ ഡോക്ടറെ കൈയേറ്റം ചെയ്തവരെ അറസ്റ്റു ചെയ്യണമെന്ന് കേരളാ ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ശനിയാഴ്ച രാത്രി ഗര്‍ഭണിയായ യുവതി പ്രസവമുറിയില്‍ മരണപ്പെട്ടിരുന്നു. ഡോക്ടറുടെ അനാസ്ഥമൂലമല്ല മരണം സംഭവിച്ചത്. ഗര്‍ഭിണിക്ക് അപസ്മാര ബാധയുണ്ടായതാണ് മരണ കാരണം. ഇത്തരം സംഭവങ്ങള്‍ നേരത്തേയും ഉണ്ടായിട്ടുണ്ട്. സംഭവത്തില്‍ ഒരു കൂട്ടം ആളുകള്‍ ഡോക്ടറെ ലേബര്‍ റൂമില്‍ കയറി കൈയേറ്റം ചെയ്യുകയാണുണ്ടായത്. ഗര്‍ഭിണിയായ ഡോക്ടറെ മര്‍ദിക്കുകയും മുഖത്തടിക്കുകയും ചെയ്തു. പരാതി നല്‍കിയിട്ടും പ്രതികളെ പൊലിസ് അറസ്റ്റുചെയ്യുന്നില്ല.
പ്രതിയെ അറസ്റ്റു ചെയ്തില്ലെങ്കില്‍ ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച ജോലി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കും. അത്യാഹിത വിഭാഗങ്ങള്‍ മാത്രമേ വെള്ളിയാഴ്ച പ്രവര്‍ത്തിക്കുകയുള്ളുവെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഡോക്ടറെ കൈയേറ്റം ചെയ്തവരെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാര്‍ ഇന്നലെ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."