HOME
DETAILS
MAL
വ്യവസായ എസ്റ്റേറ്റ് സ്ഥലം സംരക്ഷിക്കണമെന്ന്
backup
November 09 2016 | 18:11 PM
വൈക്കം: ടി.വി പുരം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ അപ്പയ്ക്കല്‍ ഭാഗത്ത് പട്ടികജാതി വ്യവസായ എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം ചുറ്റുമതില്‍ കെട്ടി സംരക്ഷിക്കണമെന്ന് ടി.വി പുരം പട്ടികജാതി സമിതി യോഗം ആവശ്യപ്പെട്ടു.
2012ല്‍ ചുറ്റുമതില്‍ കെട്ടുന്നതിന് കരിങ്കല്‍കെട്ട് ബെയ്സ്മെന്റ് നിര്‍മിച്ചെങ്കിലും നാളിതുവരെയായി പഞ്ചായത്തില്‍ മാറിമാറിവന്ന ഭരണസമിതികള്‍ യാതൊരു തുടര്‍നടപടിയും സ്വീകരിച്ചില്ല.
പി.വി സുബീഷ്, വി.എസ് നാരായണന്, സന്തോഷ് ശിവന്, ബി.മുരളി, കെ.പി കൈലാസന്, എം.പി പ്രസാദ്, എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."