യാഥാര്‍ഥ്യമാകാതെ മുളക്കുളം വൃദ്ധസദനം
കടുത്തുരുത്തി: ഒരു പതിറ്റാണ്ടിലേറേയായി മുടങ്ങി കിടക്കുന്ന മുളക്കുളം പഞ്ചായത്തിലെ വൃദ്ധസദനം യാഥാര്‍ഥ്യമാകാനുള്ള നാട്ടുകാരുടെ കാത്തിരിപ്പ് നീളുന്നു. വൃദ്ധസദനത്തിന്റെ കെട്ടിട നിര്‍മാണത്തിനായി മുന്‍സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരുന്നെങ്കിലും തുടര്‍ നടപടികളൊന്നുമുണ്ടായില്ല. മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്ട് 2003 ലാണ് വൃദ്ധസദനത്തിന്റെ കെട്ടിട നിര്‍മാണത്തിനായി 35 സെന്റ് സ്ഥലം പൊന്നും വിലയ്ക്കു വാങ്ങിയത്. തൊട്ടടുത്ത വര്‍ഷം ഇതിന്റെ പണികള്‍ ആരംഭിക്കുകയും ചെയ്തു. ടി.കെ. വാസുദേവന്‍ നായര്‍ 2003 ല്‍ പഞ്ചായത്ത് അംഗമായിരിക്കുമ്പോഴാണ് വൃദ്ധമന്ദിരത്തിന്റെ നിര്‍മാണം തുടങ്ങിയത്. ഒമ്പത് ലക്ഷം രൂപ ചിലവില്‍ ഒരു നിലയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് കെട്ടിടത്തിന്റെ പിന്നീടുള്ള പണികള്‍ മുടങ്ങുകയായിരുന്നു. പിന്നീട് മാറി വന്ന പഞ്ചായത്ത് ഭരണസമിതികള്‍ വൃദ്ധസദനത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിച്ചില്ലെന്നായിരുന്നു നാട്ടുകാരുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."