കുടുംബ സംഗമം
കോട്ടയം: കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എന്‍ജിനീയറിങ് യൂനിറ്റ് അസോസിയേഷന്റെ കുടുംബ സംഗമം 13ന് രാവിലെ 9 .30ന് ചിങ്ങവനം എസ്.എന്‍.ഡി.പി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയുടെ ഭാഗമായി അപകട ധനസഹായനിധി കൂപ്പണ്‍ നറുക്കെടുപ്പും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടക്കും.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.കെ ജയപ്രകാശ് അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് എം.വി സുകുമാരന്‍ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ.പി.ആര് സോന വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്യും. സംസ്ഥാന സെക്രട്ടറി എ രാധാകൃഷ്ണന് കൂപ്പണ്‍ നറുക്കെടുപ്പ് നിര്‍വഹിക്കും.
ജില്ലാ സെക്രട്ടറി വി.ആര് രാമചന്ദ്രന്, കമ്മിറ്റി അംഗങ്ങള്‍ ജോണ്‍സ് പി. ജോസഫ്, സന്തോഷ് മാത്യു തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."