എ.ടി.എം നാളെ മുതല്‍ പ്രവര്‍ത്തിക്കും
ന്യൂഡല്‍ഹി: 500, 100 നോട്ടുകള്‍ പിന്‍വലിച്ചതിനു പകരമായി 500, 2000 രൂപയുടെ പുതിയ നോട്ടുകള്‍ നാളെ മുതല്‍ എ.ടി.എമ്മുകളില്‍ ലഭ്യമാകും. ബാങ്കുകളില്‍ ഇന്നലെ ഉച്ചയോടെ തന്നെ പണം എത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്നു പണം എത്തിക്കല്‍ നടപടി പൂര്‍ത്തിയാവും. ബാങ്കുകളിലെത്തിയ ഉടന്‍ പണം എ.ടി.എം കൗണ്ടറുകളിലേക്കു മാറ്റുന്ന നടപടികള്‍ തുടങ്ങും.
ഇന്നലെയും ഇന്നും അടച്ചിട്ട എ.ടി.എമ്മുകള്‍ നാളെ മുതലാണു പ്രവര്‍ത്തനം ആരംഭിക്കുക. ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയായതായി ധനകാര്യ സെക്രട്ടറി അശോക് ലാവാസ അറിയിച്ചു. ചില എ.ടി.എമ്മുകള്‍ ഇന്നുതന്നെ പ്രവര്‍ത്തനക്ഷമമാവും. നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് പ്രയാസങ്ങളുണ്ടായിട്ടുണ്ടെന്നും എന്നാല്‍ ജനങ്ങളുടെ സൗകര്യത്തിനായി സര്‍ക്കാര്‍ വിവിധ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ലാവാസ പറഞ്ഞു. എ.ടി.എമ്മുകളില്‍ പണം പിന്‍വലിക്കാനും ബാങ്കുകളില്‍ നിന്ന് മാറ്റിയെടുക്കാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ലാവാസ കൂട്ടിച്ചേര്‍ത്തു.
പണമിടപാട് നടത്തുന്നതിനു നിരവധി രീതികളുണ്ട്. നോട്ടുകളില്ലാത്ത പണമിടപാട് എന്ന ലക്ഷ്യത്തിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഇപ്പോഴത്തെ നീക്കം വിപണിയില്‍ എങ്ങനെയെല്ലാം പ്രതിഫലിക്കുമെന്ന് പറയാനാവില്ലെന്നും കാത്തിരുന്നു കാണേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."