കെ.എസ്.ഇ. ബി ഓഫിസില്‍ മോഷണം; നഷ്ടമായത് ഒരു ലക്ഷത്തിലധികം രൂപ
ഹരിപ്പാട്: ആയിരത്തിന്റെയും,അഞ്ഞൂറിന്റെയും കറന്‍സികള്‍ പിന്‍വലിച്ചതറിയാതെ മോഷ്ടാക്കള്‍ കെ.എസ്.ഇ.ബി ഓഫിസില്‍ നിന്ന് അപഹരിച്ചത് 1,05,256 രൂപ. ഇതില്‍ അധികവും ആയിരത്തിന്റേതും അഞ്ഞൂറിന്റേയും കറന്‍സികള്‍.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലു മണിയോടെ എടത്വാ പള്ളിപ്പാലത്തിനു സമീപത്തെ കെ.എസ്.ഇ.ബി ഓഫിസിലായിരുന്നു സംഭവം. ചൊവ്വാഴ്ച പകല്‍ മൂന്നു മണിക്ക് ശേഷം ലഭിച്ച കളക്ഷന്‍ തുകയാണ് നഷ്ടപ്പെട്ടത്. മുറിയുടെ താഴ് അറുത്തു മാറ്റിയ നിലയിലും ലോക്കര്‍ താക്കോലുപയോഗിച്ച് തുറന്ന നിലയിലുമാണ് കാണപ്പെട്ടത്.
വൈകിട്ടത്തെ ജോലി കഴിയുന്ന ജീവനക്കാരി പണം എണ്ണി തിട്ടപ്പെടുത്തി സേഫില്‍ വച്ച് പൂട്ടിയ ശേഷം താക്കോല്‍ മേശവലിപ്പില്‍ സൂക്ഷിക്കാറാണ് പതിവ്. രാത്രി ഓഫിസിലുണ്ടായിരുന്ന ജീവനക്കാര്‍ പുലര്‍ച്ചെ 5 മണിയോടെ ചായകുടിക്കാന്‍ പുറത്തുപോകാന്‍ ഇറങ്ങുമ്പോഴാണ് കൗണ്ടര്‍ സ്ഥാപിച്ചിരിക്കുന്ന മുറി തുറന്നു കിടക്കുന്നത് കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."