വി.പി.രാമകൃഷ്ണപിള്ളക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി
കൊല്ലം : മുന്‍ മന്ത്രിയും മുതിര്‍ന്ന ആര്‍ എസ് പി നേതാവുമായിരുന്ന വി പി രാമകൃഷ്ണ പിള്ളക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി.
ഇന്നലെ വൈകുന്നേരം അഷ്ടമുടിയിലെ കുടുംബ വീടായ ഇടവാഴയിലെ വീട്ടുവളപ്പില്‍ നടന്ന സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രാഷ്ട്രീയ സാമൂഹിക, സാംസ്‌ക്കാരിക നേതാക്കള്‍ക്കൊപ്പം വന്‍ ജനാവലിയാണ് ഒഴുകിയെത്തിയത്.
മൂത്ത മകന്‍ അനില്‍ കുമാര്‍ ചിതക്ക് തീ കൊളുത്തി. മന്ത്രി മേഴ്‌സികുട്ടിയമ്മ, ഡോ .ശൂരനാട് രാജശേഖരന്‍, പ്രതാപവര്‍മ്മ തമ്പാന്‍, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ, മേയര്‍ രാജേന്ദ്ര ബാബു, സുരേഷ് ഗോപി എം.പി, എന്‍.എസ്.എസ് താലൂക്ക് യൂനിയന്‍ പ്രസിഡന്റ് ഡോ. ജി .ഗോപകുമാര്‍, ബാബു ദിവാകരന്‍, തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.
നേരത്തെ ടി.ഡി റോഡിലുള്ള ആര്‍.എസ്.പി ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതു ദര്‍ശനത്തിന് വച്ചപ്പോള്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി ആളുകള്‍ വി.പിക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. ഡി.സി.സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ നേതൃത്വത്തില്‍ റീത്ത് സമര്‍പ്പിച്ചു. കെ.പി.സി.സി വക്താവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍, മുന്‍ കെ.പി.സി.സി ജന. സെക്രട്ടറി കെ.സി രാജന്‍, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളായ സൂരജ് രവി, പി ജര്‍മ്മിയാസ്, ജി ജയപ്രകാശ്, ആദിക്കാട് മധു, എസ് ശ്രീകുമാര്‍, പി രാജേന്ദ്രപ്രസാദ്, എന്‍.എസ.യു ദേശീയ കോര്‍ഡിനേറ്റര്‍ ഡി ഗീതാകൃഷ്ണന്‍, ജോര്‍ജ്ജ് ഡി കാട്ടില്‍, വൈ ഷാജഹാന്‍, ഗോകുലം അനില്‍, ഡെ മേയര്‍ വിജയ ഫ്രാന്‍സീസ് എന്നിവരും ആദരാഞ്ജലി അര്‍പ്പിച്ചു.
ആര്‍.എസ്.പി ജില്ലാ സെക്രട്ടറി ഫിലിപ്പ് കെ. തോമസ്, സി.പി.എം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍, കെ സോമപ്രസാദ് എം.പി, പി. രാജേന്ദ്രന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി എന്‍ .അനിരുദ്ധന്‍, ജനതാദള്‍ നേതാവ് തൊടിയില്‍ ലുക്ക്മാന്‍, ഈച്ചംവീട്ടില്‍ നയാസ് മുഹമ്മദ്, കുളത്തൂര്‍ കുഞ്ഞുകൃഷ്ണ പിള്ള എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
വി. ഭാനുമതി അമ്മയാണ് ഭാര്യ. ജയന്തി (ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്), അനില്‍ കുമാര്‍ (ബിസിനസ്), അജിത് കുമാര്‍ (സംസ്ഥാന സഹകരണ ബാങ്ക്), അജയകുമാര്‍ (ശാന്തി നികേതന്‍ സ്‌കൂള്‍, പതാരം), ജയകുമാര്‍ (ധനലക്ഷ്മി ബാങ്ക്, മാവേലിക്കര) എന്നിവര്‍ മക്കളും, എന്‍ വിജയകുമാര്‍ (റൂറല്‍ എസ് പി, കോഴിക്കോട്), പ്രസീദ (ശാന്തിനികേതന്‍ സ്‌കൂള്‍,
പതാരം), അനിത (എന്‍ എസ് എസ് എച്ച് എസ് പ്രാക്കുളം), പ്രിയ (ഗ്രാമപഞ്ചായത്തംഗം, തൃക്കരുവ), ജയന്തി (ശാന്തി നികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പതാരം) എന്നിവര്‍ മരുമക്കളുമാണ്.
രാവിലെ 11 മണിവരെ തിരുവനന്തപുരം പട്ടത്തെ ആര്‍ .എസ് .പി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിന് വച്ചതിന് ശേഷമാണ് കൊല്ലത്തെത്തിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ വസതിയായ തേവള്ളി ഓലയില്‍ പാര്‍വതിയിലെത്തിച്ചതിന് ശേഷമാണ് അഷ്ടമുടിയിലേക്ക് മൃതദേഹം കൊണ്ടു വന്നത്. എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, എ.എ അസീസ്, ഷിബു ബേബിജോണ്‍ തുടങ്ങിയവര്‍ മൃതദേഹത്തെ അനുഗമിച്ചു.
വിപിയുടെ നിര്യാണത്തില്‍ ഫോര്‍വേര്‍ഡ് ബ്ലോക്ക് അനുശോചിച്ചു. നിസ്വാര്‍ഥവും അര്‍പ്പണ ബോധത്തോടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെയും ഉദാത്ത മാതൃകയായിരുന്നു വിപിക്കുണ്ടായിരുന്നതെന്ന് വി റാം മോഹന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."