വി. ലക്ഷ്മണന് അനുസ്മരണം നടന്നു
കൊല്ലം: പേനയെടുത്താല്‍ എഴുതേണ്ടതുമാത്രം എഴുതുന്ന ശൈലിയായിരുന്നു വി.ലക്ഷ്മണന്റേതെന്ന് വെയര്‍ഹൗസിങ് കോര്പ്പറേഷന് ചെയര്മാന് സി.വി ആനന്ദബോസ്. കൊല്ലം പ്രസ്ക്ലബിന്റെ സ്ഥാപകാംഗമായിരുന്ന വി.ലക്ഷ്മണന്റെ 20-ാം അനുസ്മരണം പ്രസ്ക്ലബ്ബ്ഹാളില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉലക്കകൊണ്ടടിക്കുകയും മുറംകൊണ്ടു വീശുകയും ചെയ്യുമായിരുന്ന കൊല്ലത്തിന്റെ ഒരു സ്വഭാവം ലക്ഷ്മണനിലും താന്‍ കണ്ടിരുന്നുവെന്നും ആനന്ദബോസ് പറഞ്ഞു. കലക്ടറായിരിക്കുമ്പോള്‍ ഡി.റ്റി.പി.സി,നിര്‍മ്മിതികേന്ദ്രം,ഫയലില്‍നിന്നും വയലിലേക്കു തുടങ്ങിയ പരിഷ്ക്കാരങ്ങള്‍ താന്‍ നടപ്പാക്കിയിരുന്നപ്പോള്‍ വി.ലക്ഷ്മണന് എന്തെഴുതുന്നു എന്നായിരുന്നു ശ്രദ്ധിച്ചിരുന്നത്. മെല്ലെപ്പോകുക,സൂക്ഷിച്ചു ചവിട്ടുക എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ തന്റെ ഔദ്യോഗിക ജീവിതത്തില്‍ പ്രയോജനം ചെയ്തിരുന്നുവെന്നും ആനന്ദബോസ് പറഞ്ഞു.
ഡോ. സെബാസ്റ്റിയന് പോള്‍ മുഖ്യപ്രഭാഷണം നടത്തി. പ്രസ്ക്ലബ്ബ് പ്രസിഡന്റ് സി .വിമല്‍കുമാര്‍ അധ്യക്ഷനായി. സെക്രട്ടറി ഡി ജയകൃഷ്ണന്,ട്രഷറര്‍ പി.എസ് പ്രദീപ്ചന്ദ്രന് എന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ നിന്നുള്ള മികച്ച ജേര്‍ണലിസം വിദ്യാര്‍ഥിക്കുള്ള വി. ലക്ഷ്മണന് സ്മാരക ജേര്‍ണലിസം അവാര്‍ഡ് കാര്‍ത്തിക ബി.പിയ്ക്ക് സി.വി ആനന്ദബോസ് സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."