ഏക സിവില്‍ കോഡിനെതിരേ പ്രതിഷേധറാലിയും പൊതു സമ്മേളനവും നാളെ
ശാസ്താംകോട്ട: ഏക കുന്നത്തൂര്‍ താലൂക്ക് മുസ്്ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്കിലെ വിവിധ മുസ്്ലിം സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് നാളെ റാലിയും പൊതു സമ്മേളനവും നടക്കും.
28 മുസ്്ലിം ജമാഅത്തുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.റാലി വൈകീട്ട് നാലിന് ശാസ്താംകോട്ടയില്‍ നിന്നാരംഭിക്കും. തുടര്‍ന്ന് ഭരണിക്കാവ് ജങ്ഷനില്‍ നടക്കുന്ന പൊതുസമ്മേളനം ദക്ഷിണകേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചേലക്കുളം അബുല്ബുഷ്റാ മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്യും.
ചെയര്മാന് മുഹമ്മദ് സ്വാലിഹ് മൗവലി അല്‍ ഖാസിമി അധ്യക്ഷനാകും. ഖാസിം ഇരിക്കൂര്‍ മുഖ്യപ്രഭാഷണവും കോവൂര്‍ കുഞ്ഞുമോന് എം.എല്‍.എ ആമുഖപ്രസംഗവും നടത്തും.
കാരാളി സുലൈമാന്‍ ദാരിമി, കരമന അഷ്റഫ് മൗവലി, നുജുമുദ്ദീന്‍ മൗലവി, മുഹമ്മദ് കുഞ്ഞ് സഖാഫി, സലീം ഹമദാനി, ടി.എം ഷരീഫ്, അഹമ്മദ് കബീര്‍ അമാനി, കണ്‍വീനര്‍ പോരുവഴി മുഹമ്മദ് ഹുസൈന് മൗലവി അല്‍ കാശിഫി, മുഹമ്മദ് സലീം മന്നാനി, വിവിധ സംഘടനാ പ്രതിനിധികളായ അബ്ദുല്‍ ഹമീദ് മൗലവി, കാരാളി വൈ.എ സമദ്, അര്‍ത്തിയില്‍ അന്‍സാരി, മുഹമ്മദ് കുഞ്ഞ് ഷാലിമാര്‍, ഷിഹാബുദ്ദീന് മൗലവി, അര്‍ത്തിയില്‍ ഷാജഹാന്, ബദറുദ്ദീന്‍, തോപ്പില്‍ ജമാല്‍, നൗഷാദ്, ഷാജഹാന്, സലീം മൗലവി, റഹീം മുസ്്ലിയാര്‍, ഷാഹുല്‍ ഹമീദ് തെങ്ങുംതറ, ഖുറൈശി, നൗഷാദ് മൗലവി, ഷാഫി ചെമ്മാത്ത് പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."