കയ്പമംഗലത്ത് മൂന്നു മുന്നണികളും പ്രതീക്ഷയില്‍
കൊടുങ്ങല്ലൂര്‍: കയ്പമംഗലം നിയോജക മണ്ഡലത്തിലെ ഉയര്‍ന്ന പോളിങ് ശതമാനം മൂന്ന് മുന്നണികളുടെയും ഉറക്കം കെടുത്തുന്നു. 79.35 ശതമാനമാണ് മണ്ഡലത്തിലെ പോളിങ്. എടത്തിരുത്തി പഞ്ചായത്തില്‍ 77.39 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇവിടെ 20 ബൂത്തുകളില്‍ ആകെയുള്ള 24056 വോട്ടര്‍മാരില്‍ 18618 പേര്‍ വോട്ട് രേഖപ്പെടുത്തി. കയ്പമംഗലം പഞ്ചായത്തിലെ 20 ബൂത്തുകളില്‍ ആകെയുള്ള 27732 വോട്ടര്‍മാരില്‍ 21465 പേര്‍ വോട്ട് രേഖപ്പെടുത്തി. 77.40 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 2853 വോട്ടിന്റെ വര്‍ദ്ധനവാണ് ഇവിടെയുള്ളത്. പെരിഞ്ഞനത്ത് ആകെയുള്ള 17292 വോട്ടര്‍മാരില്‍ 13622 പേര്‍ വോട്ട് രേഖപ്പെടുത്തി. മതിലകത്ത് ആകെയുള്ള 21862 വോട്ടര്‍മാരില്‍ 17267 പേര്‍ വോട്ട് രേഖപ്പെടുത്തി. 2168 വോട്ടിന്റെ വര്‍ദ്ധനവാണ് ഇത്തവണയുണ്ടായത്. ശ്രീനാരായണപുരത്ത് 28986 വോട്ടര്‍മാരില്‍ 23909 പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 2955 വോട്ടിന്റെ വര്‍ദ്ധനവാണ് ഇവിടെയുണ്ടായത്. എടവിലങ്ങില്‍ 15247 പേരില്‍ 12417 പേര്‍ വോട്ട് ചെയ്തപ്പോള്‍ 1860 വോട്ടിന്റെ വര്‍ദ്ധനവുണ്ടായി.എറിയാട് 34416 പേരില്‍ 27248 പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 3709 വോട്ട് ഇവിടെ ഇത്തവണ അധികം രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീനാരായണപുരത്തും, എടവിലങ്ങിലും പോളിങ് ശതമാനം വര്‍ദ്ധിച്ചത് ഏത് മുന്നണിക്ക് ഗുണകരമാകും എന്നത് ശ്രദ്ധേയമായിട്ടുണ്ട്്. എറിയാട്, അഴീക്കോട്, കയ്പമംഗലം എന്നിവിടങ്ങളില്‍ പോളിങ് ശതമാനം ഉയര്‍ന്നതില്‍ യു.ഡി.എഫ്.പ്രതീക്ഷ പുലര്‍ത്തുമ്പോള്‍ ശ്രീനാരായണപുരം, മതിലകം, പെരിഞ്ഞനം, എടത്തിരുത്തി പഞ്ചായത്തുകളില്‍ ഇടതുമുന്നണി വന്‍ പ്രതീക്ഷയാണ് പുലര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."