നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് സഹ.ബാങ്കുകള്‍ നിര്‍ത്തിവച്ചു
കണ്ണൂര്‍: സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ ദിനിക്ഷേപവും (ഡേ ഡെപ്പോസിറ്റ് ) സ്ഥിരനിക്ഷേപവും സ്വീകരിക്കുന്നതും നിര്‍ത്തിവച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സ്ഥിരനിക്ഷേപവും ദിനിക്ഷേപവും സ്വീകരിക്കേണ്ടതില്ലെന്നാണ് സഹകരണ ബാങ്കുകള്‍ തീരുമാനിച്ചിരിക്കുന്നത്. നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതു നിര്‍ത്തിവയ്ക്കുന്നത് സഹകരണ ബാങ്കുകളെ വലിയ പ്രതിസന്ധികളിലേക്ക് തള്ളിവിടും.
വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ദിനിക്ഷേപം സ്വീകരിക്കേണ്ടതില്ലെന്ന് ഡേ ഡെപ്പോസിറ്റര്‍മാര്‍ക്ക് ഇന്നലെതന്നെ നിര്‍ദേശം നല്‍കിയിരുന്നു. പഴയ നോട്ടുകള്‍ വാങ്ങുന്നത് ബാങ്കുകളെ വീണ്ടും കുഴപ്പത്തിലാക്കുമെന്നതിനാലാണ് ഡേ ഡെപ്പോസിറ്റ് സ്വീകരിക്കേണ്ടതില്ലെന്ന് നിര്‍ദേശം നല്‍കിയത്.
നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ഇന്നലെതന്നെ ബാങ്കുകളോട് കോയിന് ബാര്‍ രജിസ്റ്ററില്‍ പണത്തിന്റെ കണക്കുകള്‍ രേഖപ്പെടുത്തി ജില്ലാ ബാങ്കുകള്‍ക്ക് നല്‍കണമെന്ന് നിര്‍ദേശമെത്തിയിരുന്നു.
ഇതുപ്രകാരമാണ് ഇന്നു പുതിയ 2000ത്തിന്റെയും 500ന്റെയും നോട്ടുകള്‍ സഹകരണ ബാങ്കുകള്‍ക്ക് ലഭിക്കുക. ഡേ ഡെപ്പോസിറ്റുകളില്‍ പലതും ലോണ്‍ കലക്ഷനുകളാണെന്നതും ബാങ്കുകളെ കുഴക്കും. ഡെ ഡോപ്പോസിറ്റായി സ്വീകരിക്കുന്ന ലോണ്‍ കലക്ഷനുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവച്ചത് ഇടപാടുകാരെയും ബുദ്ധിമുട്ടിക്കും.
നിര്‍ത്തിവെച്ച ദിനിക്ഷേപ സ്വീകരണം എന്നു തുടങ്ങുമെന്നതു സംബന്ധിച്ച് സഹകരണ ബാങ്കുകള്‍ക്ക് ഒരു നിശ്ചയവുമില്ല. സ്ഥിരനിക്ഷേപം സ്വീകരിക്കുന്നതും നിര്‍ത്തിവച്ചിരിക്കുകയാണ്.
സേവിങ്സ് അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാല്‍ലക്ഷത്തിനു മുകളില്‍ പണം സേവിങ്സ് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നുണ്ടെങ്കില്‍ കൃത്യമായ സ്രോതസ് കാണിച്ചിരിക്കണമെന്ന് സഹകരണ ബാങ്കുകളില്‍ നിര്‍ദേശമെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."