പണം മാറാന്‍ പ്രത്യേക അപേക്ഷ പൂരിപ്പിച്ച് നല്‍കണം
കൊച്ചി: അസാധുവായ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ മാറി പ്രാബല്യത്തിലുള്ള നോട്ടുകള്‍ കരസ്ഥമാക്കാന്‍ പ്രത്യേക അപേക്ഷാ ഫോം പൂരിപ്പിച്ച് നല്‍കേണ്ടിവരും.
പേരും മേല്‍വിലാസവും നല്കുന്ന തുകയുമൊക്കെ ഇതില്‍ രേഖപ്പെടുത്തണം. ബാങ്കുകള്‍ വഴിയും എല്ലാ പോസ്റ്റ് ഓഫിസ് വഴിയും സബ് പോസ്റ്റ് ഓഫിസ് വഴിയും ആയിരം,അഞ്ഞൂറ് നോട്ടുകള്‍ മാറാനോ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനോ സാധിക്കും.
ആധാര്‍ കാര്‍ഡ്,വോട്ടര്‍ കാര്‍ഡ്,റേഷന്‍ കാര്‍ഡ്,പാന്‍ കാര്‍ഡ്,പാസ്പോര്‍ട്ട് തുടങ്ങീ അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ കൊണ്ടുവരേണ്ടതാണ്. പണം മാറുന്നതിന് പൂരിപ്പിച്ച് നല്‍കേണ്ട പ്രത്യേക അപേക്ഷ ഫോമിന്റെ മാതൃക ഇന്നലെ രാവിലെ തന്നെ ബാങ്കുകളിലും പോസ്റ്റ്ഓഫിസുകളിലുമെത്തി. ഇടപാടുകാര്‍ക്ക് അസൗകര്യമുണ്ടാകാതിരിക്കാന്‍ ബാങ്കുകളും പോസ്റ്റ് ഓഫിസുകളും നിശ്ചിത ഫോമിന്റെ ആയിരക്കണക്കിന് കോപ്പികള്‍ പ്രിന്റ് ചെയ്യിക്കുകയായിരുന്നു.
പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ സെന്‍ട്രല്‍ റീജിയന് ഇന്നലെ ഒരു ലക്ഷത്തോളം ഫോമുകള്‍ അച്ചടിച്ച് വിവിധ ജില്ലകളിലെ പോസ്റ്റ് ഓഫിസുകളില്‍ എത്തിച്ചു. പോസ്റ്റ് ഓഫിസുകളില്‍ ഇടപാടുകാരുടെ ക്യൂ അനുസരിച്ചായിരിക്കും പ്രവര്‍ത്തനസമയം അവസാനിപ്പിക്കുക. 500, 1000 നോട്ടുകള്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."