ഡോക്ടര്‍മാരെ നിയമിക്കണം: താലൂക്ക് വികസന സമിതി
ചേര്‍ത്തല: ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ നിലവിലുള്ള ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും ഒഴിവിലേക്ക് ഉടന്‍ നിയമനം നടത്തണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ചേര്‍ത്തല സ്വകാര്യ ബസ്റ്റാന്റ് പരിസരം മാലിന്യമുക്തമാക്കാനുള്ള നടപടി സ്വീകരിക്കുക, മലിനജലം റോഡില്‍ ഒഴുക്കിവിടുന്നത് തടയുക, രൂക്ഷമായ വരള്‍ച്ചയുണ്ടാകുന്ന സാധ്യത മുന്‍കൂട്ടികണ്ട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിന് മുന്‍കരുതല്‍ എടുക്കാന്‍ ജലഅതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കുക തുടങ്ങിയ കാര്യങ്ങളും തീരുമാനിച്ചു. സ്വകാര്യ ബസുകള്‍ അവസാന ട്രിപ്പ് പൂര്‍ത്തിയാക്കുന്നില്ല. വര്‍ഷങ്ങളായി റോഡരികില്‍ കിടക്കുന്ന തുരുമ്പിച്ച വാഹനങ്ങള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നിവയ്‌ക്കെതിരെയും നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നഗരസഭ ചെയര്‍മാന്‍ ഐസക് മാടവന അധ്യക്ഷതവഹിച്ചു. തഹസില്‍ദാര്‍ എസ്.വിജയന്‍, പഞ്ചായത്ത് പ്രസിഡന്റ്മാരായ സൂസന്‍ സെബാസ്റ്റ്യന്‍, ബി.രത്‌നമ്മ, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളായ ആര്‍.ശശിധരന്‍, എം.ഇ രാമചന്ദ്രന്‍ നായര്‍, പി.ഷാജിമോന്‍, കെ.സൂര്യദാസ്, ജലാലുദിന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."