HOME
DETAILS
MAL
ജപ്പാന് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് യാത്രതിരിക്കും
backup
November 09 2016 | 19:11 PM
ന്യൂഡല്‍ഹി: മൂന്നു ദിവസത്തെ ജപ്പാന് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യാത്ര തിരിക്കും. ഇന്ത്യയും ജപ്പാനും തമ്മില്‍ ആഭ്യന്തര ന്യൂക്ലിയര്‍ ഇടപാട്, സാമ്പത്തിക-സുരക്ഷാ രംഗത്തെ സഹകരണം തുടങ്ങിയ കരാറുകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ചേക്കും.
ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബേയ്ക്കൊപ്പം മോദി വാര്‍ഷിക ഉച്ചകോടിയില്‍ സംബന്ധിക്കും. സിവില്‍ ന്യൂക്ലിയര്‍ കരാറില്‍ ഒപ്പുവെക്കുന്നതോടെ ജപ്പാന് സാമ്പത്തിക സഹായത്തോടെയുള്ള ആറ്റമിക് കമ്പനികള്‍ സ്ഥാപിക്കാന്‍ ഇന്ത്യയില്‍ സാഹചര്യമൊരുക്കുമെന്നും വിവരമുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ നിയമ-സാങ്കേതിക രംഗത്ത് സഹകരിക്കുന്നതടക്കമുള്ള സാധ്യതകളും പരിശോധിക്കുമെന്ന് വിദേശ കാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."