പൊലിസിനെ കൈയേറ്റം ചെയ്ത സംഭവം: സി.പി.എം ജനപ്രതിനിധി അറസ്റ്റില്‍
മണ്ണഞ്ചേരി: പൊലീസ് പിടികൂടിയ പ്രതിയെ രക്ഷിക്കാനായി എസ്.ഐ അടക്കമുള്ളവരെ കൈയ്യേറ്റംചെയ്ത സി.പി.എം നേതാവായ ജനപ്രതിനിധിയെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റുചെയ്തു. അറസ്റ്റുവിവരം അറിഞ്ഞെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ മണ്ണഞ്ചേരി ജംങ്ഷനില്‍ റോഡ് ഉപരോധിച്ചു. രാവിലെ 9.30 ന് തുടങ്ങിയ ഉപരോധസമരം 12.30 വരെ തുടര്‍ന്നു. അറസ്റ്റിലായ സന്തോഷ് ജാമ്യത്തിലിറങ്ങി മണ്ണഞ്ചേരിയില്‍ എത്തിയശേഷമാണ് റോഡില്‍ ഗതാഗതം പുനസ്ഥാപിച്ചത്.
മണ്ണഞ്ചേരി പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനാണ് അറസ്റ്റിലായ എം.എസ്.സന്തോഷ്.ഇന്നലെ പുലര്‍ച്ചേ 4 മണിയോടെ മണ്ണഞ്ചേരി എസ്.ഐ കെ.രാജന്‍ബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സന്തോഷിന്റെ വീട്ടിലെത്തിയാണ് അറസ്റ്റുരേഖപ്പെടുത്തിയത്.
പതിനഞ്ചുകാരിയായ വിദ്യാര്‍ത്ഥിനിയെ അക്രമിച്ചതടക്കം നിരവധി കേസുകളില്‍ പ്രതിയായ ജയേഷ്(33)നെ പൊലീസിന്റെ പിടിയില്‍നിന്നും രക്ഷിക്കാന്‍ ശ്രമിച്ചതിനാണ് ഇയാളെ അറസ്റ്റുചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് മണ്ണഞ്ചേരി ബസ് സ്റ്റാന്റില്‍ വച്ച് ഡി.വൈ.എഫ്.ഐ അമ്പനാകുളങ്ങര മേഖല സെക്രട്ടറികൂടിയായ ജയേഷിനെ എസ്.ഐ ജോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയിരുന്നു.
പൊലീസിന്റെ കൈ തട്ടിമാറ്റി സമീപത്തെ പഞ്ചായത്ത് ഓഫീസ് വളപ്പിലേക്ക് ഓടിയെത്തിയ ജയേഷിനെ പൊലീസ് പിന്‍ തുടര്‍ന്നെത്തിയ വീണ്ടുംപിടികൂടിയിരുന്നു.ഈ സമയം സി.പി.എം നേതാക്കള്‍ സംഘടിച്ചെത്തി പൊലീസിനെ കൈയ്യേറ്റംചെയ്ത് പ്രതിയെ രക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ 15 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ചെയ്തിരിക്കുന്നത്. സംഭവത്തില്‍ സന്തോഷിനോടൊപ്പം മണ്ണഞ്ചേരി പഞ്ചായത്തിലെ മറ്റുരണ്ട് പഞ്ചായത്തംഗങ്ങളും പ്രതിയാണ്.
ഇവര്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. സി.പി.എം നേതാവിന്റെ അറസ്റ്റിനെ തുടര്‍ന്ന് മണ്ണഞ്ചേരിയില്‍ കടകള്‍ അടപ്പിക്കുകയും മൂന്നുമണിക്കൂറിലെറെ ഗതാഗതം തടസപ്പെടുത്തുകയും ചെയ്ത സി.പി.എം നടപടിയില്‍ മണ്ണഞ്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രതിഷേധിച്ചു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്രത്തിനെ ഭംഗവരുത്തിയ സി.പി.എം പ്രവര്‍ത്തകരുടെ നടപടിയില്‍ ഡി.സി.സി ഉപാദ്ധ്യക്ഷന്‍ കെ.വി.മേഘനാഥന്‍ പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."