പൊലിസുകാര്‍ക്കെതിരേ നടപടിയെടുക്കണം: സി.പി.എം
മണ്ണഞ്ചേരി: പഞ്ചായത്തുതലത്തിലെ കേരളോത്സവത്തിന്റെ ആലോചനായോഗം അലങ്കോലപ്പെടുത്തിയ പൊലീസുകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. മണ്ണഞ്ചേരിയിലെ മുഴുവന്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകരും സന്നിഹിതരായിരുന്ന വേദിയിലാണ് പരിഷ്‌കൃത സമൂഹത്തിനാകെ അപമാനകരമായ പൊലീസിന്റെ പ്രവൃത്തിയെന്ന് സി.പി.എം മാരാരിക്കുളം ഏരീയാ സെക്രട്ടറി കെ.ഡി.മഹിന്ദ്രന്‍ കുറ്റപ്പെടുത്തി.ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഒരു പൊലീസ് നയമുണ്ട്. അത് ജനകീയമാണ് ഇതിന് പേരുദോഷം വരുത്താനാണ് മണ്ണഞ്ചേരിയിലെ എസ്.ഐ ജോയിയും സിവില്‍പൊലീസ് ഓഫീസറന്‍മാരായ അനന്തകൃഷ്ണനും ശ്രീരാജും ചേര്‍ന്നുനടത്തിയ നടപടികളെന്നും സി.പി.എം ഏരിയാകമ്മറ്റി കുറ്റപ്പെടുത്തി. മണ്ണഞ്ചേരിയിലെ ജനപ്രതിനിധകളെ അപമാനിക്കുന്നതരത്തിലുള്ള നടപടികള്‍ സ്വീകരിച്ച മൂന്നു പൊലീസ് ഉദ്യോഗസ്ഥരെയും സര്‍വ്വീസില്‍നിന്നും സസ്‌പ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."