കേശദാന പദ്ധതി ഉദ്ഘാടനം 12ന്
കായംകുളം: ചേതന ഇന്റിഗ്രേറ്റഡ് ഡവലപ്പ്മെന്റ് സൊസൈറ്റിയും കാരിത്താസ് ഇന്ത്യയും ചേര്‍ന്ന് ക്യാന്‍സര്‍ രോഗ മേഖലയില്‍ നടത്തുന്ന ആശ കിരണം കേശദാന പദ്ധതി ഉദ്ഘാടനം 12 ന് നടക്കും. രാവിലെ 9 ന് പ്രതിഭാഹരി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചേതന അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ലൂക്കോസ് കന്നിമേല്‍ അധ്യക്ഷതവഹിക്കും. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബാ ദാസ് സന്നദ്ധ പ്രവര്‍ത്തകര്‍ക്കുള്ള അനുമോദന പത്രിക വിതരണം ചെയ്യും. നഗരസഭ കൗണ്‍സിലര്‍ മിലിന് എസ്.വര്‍ഗീസ് സന്ദേശം നല്‍കും. കാരിത്താസ് ഇന്ത്യ സ്റ്റേറ്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അമല്‍ കൃഷ്ണ ക്ലാസെടുക്കും. ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മ്മിച്ചു നല്‍കുന്നതിനായി നൂറോളം പേരുടെ മുടി ശേഖരിക്കും.
ഇത് 20ന് പുന്നമ്മൂട് കത്തീഡ്രലില്‍ നടക്കുന്ന കാരുണ്യവര്‍ഷ സമാപന സമ്മേളനത്തില്‍ മാവേലിക്കര രൂപതാദ്ധ്യക്ഷന് ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് തിരുമേനി തൃശൂര്‍ അമല ക്യാന്‍സര്‍ സെന്ററിന് കൈമാറുമെന്ന് ചേതന ഡയറക്ടര്‍ ഫാ.ബിന്നി നെടുമ്പുറത്ത്, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ രഞ്ജിത് മാത്യു എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."