500, 1000 രൂപ പിന്‍വലിക്കല്‍; കള്ളനോട്ട് തടയാന്‍ സഹായകം
കോയമ്പത്തൂര്‍: 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ അസാധുവാക്കികൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കള്ളനോട്ടുകള്‍ തടയാന്‍ മാത്രമാണ് സഹായകമെന്നു അഖിലേന്ത്യാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി സി.എച്ച് വെങ്കിടാചലം അഭിപ്രായപ്പെട്ടു.
പുതിയ പ്രഖ്യാപനം വഴി കള്ളനോട്ടുകള്‍ തടയാന്‍ കഴിയുമെങ്കിലും കള്ളപ്പണം എങ്ങനെ തടയാന്‍ കഴിയുമെന്ന് കണ്ടറിയണം.
കള്ളപ്പണം ഒരിക്കലും പണമായി ഡീല്‍ ചെയ്യുന്നില്ല. സ്വത്തിലും സ്വര്‍ണത്തിലും നിക്ഷേപിക്കുന്നതോടൊപ്പം വിദേശബാങ്കുകളിലും നിക്ഷേപിക്കപ്പെടുന്നു. ഇവരെ പുതിയ നടപടി വഴി എങ്ങനെ പുറത്തുകൊണ്ടുവരാനും തളച്ചിടാനും കഴിയുമെന്ന് വെങ്കിടാചലം ചോദിച്ചു.
ഇന്ത്യയില്‍നിന്നുള്ള കള്ളപ്പണം വിദേശത്തേക്ക് കടത്താന്‍ ഡോളറായി മാറ്റുകയാണ് ചെയ്യുന്നത്. ഇത് ഒരിക്കലും ഇന്ത്യയിലേക്കുള്ള വീടുപണിയാനും സാധാരണക്കാരന്‍ സൂക്ഷിച്ചുവെച്ച സൂക്ഷിപ്പ് പണമാണ് ഇപ്പോള്‍ കള്ളപ്പണമായി കരുതപ്പെടുന്നതെന്ന് വെങ്കിടാചലം പറഞ്ഞു.
500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ അസാധുവാകുന്ന കാര്യം പ്രമുഖരായ വ്യവസായികള്‍ക്ക് നേരത്തെ സൂചന ലഭിച്ചിരുന്നതായി ഒരു സാമ്പത്തിക വിദഗ്ധന്‍ പറയുകയുണ്ടായി.
കറന്‍സി റദ്ദാക്കല്‍
മണ്ടത്തരമെന്ന് കട്ജു
ന്യൂഡല്‍ഹി: 1000, 500 കറന്‍സി നോട്ടുകള്‍ അസാധുവാക്കിയുള്ള സര്‍ക്കാറിന്റെ നടപടി മണ്ടത്തരമെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. സര്‍ക്കാര്‍ നടപടിയിലൂടെ കള്ളപ്പണം തടയാന്‍ കഴിയുമെന്ന് കരുതുന്നത് മണ്ടത്തരമാണ്. എല്ലാ രംഗത്തും പരാജയമായ ഒരു സര്‍ക്കാര്‍ വീഴ്ച മറയ്ക്കാന്‍ കാട്ടുന്ന സര്‍ക്കസാണിതെന്നും കട്ജു ട്വിറ്ററില്‍ വ്യക്തമാക്കി.
ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കാനല്ലാതെ മറ്റൊന്നും ഇതുകൊണ്ട് സംഭവിക്കില്ല. ആളുകള്‍ ഇപ്പോള്‍ തന്നെ പരിഭ്രാന്തരാണ്. ഇന്നത്തെക്കാലത്ത് ആരുടെ കൈയിലാണ് 500,1000 നോട്ടുകള്‍ ഇല്ലാത്തത്. എന്നാല്‍ ഇന്ത്യയിലെ പല ഗ്രാമങ്ങളിലും പോസ്റ്റ് ഓഫിസോ ബാങ്കോ ഇല്ല. ഇവിടങ്ങളിലുള്ളവര്‍ എവിടെപ്പോയാണ് പണം മാറുകയെന്നും കട്ജു ചോദിച്ചു.
പിങ്ക് ഇഫക്‌റ്റെന്ന്
അമിതാബ് ബച്ചന്‍
ന്യൂഡല്‍ഹി: 500, 1000 രൂപയുടെ കറന്‍സി നോട്ടുകള്‍ അസാധുവാക്കി പകരം 2000 രൂപയുടേയും 500 രൂപയുടേയും പുതിയ നോട്ടുകള്‍ ഇറക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ സൂപ്പര്‍ സ്റ്റാര്‍ അമിതാബ് ബച്ചന്‍ സ്വാഗതം ചെയ്തു.
പുതിയ 2000 രൂപയുടെ നോട്ടിന് പിങ്ക് നിറമായതിനാല്‍ പിങ്ക് ഇഫക്ട് എന്നാണ് ഇതിനെക്കുറിച്ച് ട്വിറ്ററില്‍ കുറിച്ചത്. ബച്ചന്‍ നായകനായ സിനിമയായ പിങ്ക് മനസില്‍ വച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കറന്‍സി മരവിപ്പിക്കലുമായി ബന്ധപ്പെട്ട് സിനിമാ ലോകത്തെ മറ്റു പ്രമുഖരും പ്രതികരിച്ചു. പുതിയ ഇന്ത്യ ജനിച്ചു എന്നായിരുന്നു തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."