വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനം കണ്ണൂരില്‍
കണ്ണൂര്‍: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനം 12 മുതല്‍ 14 വരെ കണ്ണൂരില്‍ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
12ന് വൈകിട്ട് പൊതുസമ്മേളന നഗരിയായ സ്റ്റേഡിയം കോര്‍ണറില്‍ സ്വാഗതസംഘം ചെയര്മാന് ജെയിംസ് മാത്യു എം.എല്‍.എ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിനു തുടക്കമാകും. 13ന് രാവിലെ ഒന്‍പതിന് റബ്കോ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.എം കേന്ദ്രകമ്മറ്റിയംഗം ഇ.പി ജയരാജന് ഉദ്ഘാടനം ചയ്യും. എം.വി ഗോവിന്ദന് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. മേയര്‍ ഇ.പി ലത, എം.വി ജയരാജന് ഇ.എസ് ബിജു, എ.ടി അബ്ദുല്ലകോയ, വി.കെ.സി മമ്മദ് കോയ സംസാരിക്കും.
14ന് വൈകിട്ട് നാലിന് വിളക്കുംതറ മൈതാനത്തു നിന്നു ആരംഭിക്കുന്ന പൊതുപ്രകടനം സ്റ്റേഡിയം കോര്‍ണറില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് മുഖ്യാതിഥിയാവും.
14 ജില്ലാ സമ്മേളനങ്ങളും പൂര്‍ത്തീകരിച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പ്രതിനിധി സമ്മേളനത്തില്‍ 576 പ്രതിനിധികള്‍ പങ്കെടുക്കുമെന്നും സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി, സെക്രട്ടറി ഇ.എസ് ബിജു, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ വി.ഗോപിനാഥ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."