HOME
DETAILS

അന്താരാഷ്ട്ര ഓഹരി വിപണികള്‍ക്ക് തകര്‍ച്ച

  
backup
November 09 2016 | 19:11 PM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0-%e0%b4%93%e0%b4%b9%e0%b4%b0%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%aa%e0%b4%a3%e0%b4%bf

ന്യൂയോര്‍ക്ക്: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതിന് പിന്നാലെ അന്താരാഷ്ട്ര ഓഹരി വിപണികള്‍ നിലംപൊത്തി. ബ്രിട്ടനിലെയും യൂറോപ്പ്യന്‍ വിപണികളിലാണ് പ്രധാനമായും തിരിച്ചടി നേരിട്ടത്. ഡോളര്‍ മൂല്യം രാജ്യാന്തര വിപണിയില്‍ ഇടിഞ്ഞു. ബ്രീട്ടീഷ് പൗണ്ടും യൂറോയും ജപ്പാന്‍ യെന്നും ഡോളറുമായുള്ള വിനിമയ മൂല്യം മെച്ചപ്പെടുത്തി. ഡോളര്‍ വിനിമയത്തില്‍ ഇന്ത്യന്‍ രൂപയും നില മെച്ചപ്പെടുത്തി.
ഹിലരി ക്ലിന്റന്‍ തെരഞ്ഞെടുപ്പില്‍ ജയിക്കുമെന്ന അമിത പ്രതീക്ഷയിലായിരുന്നു നിക്ഷേപകര്‍. ഇതാണ് വിപണിയില്‍ തിരിച്ചടിയായത്. ഫ്രാന്‍സ്, ജര്‍മനി ഓഹരി വിപണികള്‍ തുടക്കത്തില്‍ കടുത്ത തിരിച്ചടി നേരിട്ട ശേഷമാണ് അല്‍പമെങ്കിലും കരകയറിയത്. വാള്‍സ്ട്രീറ്റ് വിപണി അഞ്ച് ശതമാനവും ഏഷ്യന്‍ വിപണികള്‍ അതിലേറെയുമാണ് തുടക്കത്തില്‍ തന്നെ തകര്‍ന്നത്. ഷാങ്ഹായ്, ഹോങ്കോങ്, ജപ്പാന്‍ വിപണികളും തിരിച്ചടിച്ചു. ഇന്ത്യന്‍ ഓഹരി വിപണിയിലും കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് മൂന്ന് ശതമാനത്തിലേറെയും നിഫ്റ്റി മൂന്നര ശതമാനവും ഇടിഞ്ഞു. 500, 1000 നോട്ടുകള്‍ പിന്‍വലിച്ച നടപടി കൂടി ഇന്ത്യന്‍ വിപണിയെ ബാധിച്ചെങ്കിലും മറ്റ് വിപണികളില്‍ പ്രതിഫലിച്ചത് അമേരിക്കന്‍ തെരഞ്ഞെടുപ്പ് ഫലമാണ്.
ഓഹരി വിപണി വിദഗ്ധര്‍ തിരിച്ചടി ബ്രക്‌സിറ്റിനോടാണ് ഉപമിച്ചത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ നിന്ന വിടാനുള്ള ഹിതപരിശോധനയ്ക്ക് സമാനമാണ് ട്രംപിന്റെ ജയവുമെന്ന് വിദഗ്ധര്‍ പറയുന്നു. ട്രംപ് ജയിച്ചാല്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ധനകാര്യ നയങ്ങള്‍ വരുത്തിയേക്കാവുന്ന മാറ്റങ്ങളാണ് നിക്ഷേപകരെ ആശങ്കപ്പെടുത്തിയതെന്നാണ് വിലയിരുത്തല്‍.
എണ്ണവിപണിയിലും തെരഞ്ഞെടുപ്പ് ഫലം പ്രതിഫലിച്ചു. 1.94 ശതമാനം ഇടിവാണ് എണ്ണ വിപണി തുടക്കത്തില്‍ രേഖപ്പെടുത്തിയത്. വ്യാപാര നയത്തില്‍ ട്രംപ് ഭരണകൂടം മാറ്റം വരുത്തുമെന്ന ഭയമാണ് എണ്ണവിപണിയെ സ്വാധീനിച്ചത്. ധനകാര്യ നയങ്ങള്‍ സംബന്ധിച്ച ട്രംപിന്റെ പ്രഖ്യാപനങ്ങളും ആഗോള വിപണി അനിശ്ചിതത്വത്തിലേക്ക് പോകുമെന്ന ഭയവുമാണ് നിക്ഷേപകരുടെ ചാഞ്ചാട്ടത്തിന്ന കാരണമെന്നാണ് സൂചനകള്‍. അതേസമയം തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നു കൊണ്ടിരിക്കുന്ന ഘട്ടങ്ങളില്‍ തന്നെ അമേരിക്കന്‍ വിപണി തകര്‍ച്ചയിലേക്ക് നീങ്ങിയിരുന്നു. അവസാന ഘട്ടത്തില്‍ ഇത് കുറയ്ക്കാനായി എന്നത് മാത്രമാണ് ആശ്വാസം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  5 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  6 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  6 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  6 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  7 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  7 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  7 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  7 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  7 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  7 hours ago