HOME
DETAILS

ഐ.ഐ.എം ഇന്‍ഡോറില്‍ മാനേജ്‌മെന്റ് ഫെലോ

  
backup
November 09 2016 | 19:11 PM

%e0%b4%90-%e0%b4%90-%e0%b4%8e%e0%b4%82-%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b5%8b%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a8%e0%b5%87%e0%b4%9c%e0%b5%8d

ഇന്‍ഡോറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം) ഡോക്ടറല്‍ പ്രോഗ്രാമിനു സമാനമായ ഫെലോ പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (എഫ്.പി.എം) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈനായി ംംം.ശശാശറൃ.മര.ശി എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാവുന്നതാണ്. അക്കാദമിക് മികവും മാസ്റ്റേഴ്‌സ് ഡിഗ്രിയും പ്രൊഫഷണല്‍ എക്‌സ്പീരിയന്‍സുമുള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത മാസ്റ്റേഴ്‌സ് ഡിഗ്രി, അല്ലെങ്കില്‍ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് ഡിഗ്രി, അല്ലെങ്കില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, കോസ്റ്റ് അക്കൗണ്ടന്‍സി, കമ്പനി സെക്രട്ടറിഷിപ് യോഗ്യത. ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. ബിരുദതലത്തിലും 50 ശതമാനം മാര്‍ക്കില്‍ കുറയാതെ നേടിയിരിക്കണം.
ഏതെങ്കിലും ബ്രാഞ്ചില്‍ അക്കാദമിക് മികവുള്ള ബി.ഇ, ബി.ടെക്, ബി.ആര്‍ക്, എം.ബി.ബി.എസ് യോഗ്യതയുള്ളവര്‍, ഫൈനല്‍ പരീക്ഷയെഴുതുന്നവര്‍ എന്നിവരെയും പരിഗണിക്കും. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

എഫ്.പി.എം 2017ലേക്ക് തെരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിമാസം 27,000 മുതല്‍ 33,000 രൂപവരെ സ്‌റ്റൈപന്‍ഡും കണ്ടിന്‍ജന്‍സി ഗ്രാന്റായി ലക്ഷം രൂപയും ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഗ്രാന്റായി രണ്ടുലക്ഷം രൂപയും ലഭിക്കും. താമസം സൗജന്യമാണ്. ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിങ്, ഇക്കണോമിക്‌സ്, ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്, മാര്‍ക്കറ്റിങ് മാനേജ്‌മെന്റ്, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, സ്ട്രാറ്റജിക് മാനേജ്‌മെന്റ് ആന്‍ഡ് കമ്യൂണിക്കേഷന്‍ മുതലായ വിഷയങ്ങളാണ് സ്‌പെഷലൈസേഷനുകള്‍. ഏതെങ്കിലുമൊരു വിഷയം സ്‌പെഷലൈസ് ചെയ്ത് പഠിക്കാം. അപേക്ഷാ ഫീസ് 750 രൂപയാണ്.

അപേക്ഷകരുടെ ഷോര്‍ട്ട്‌ലിസ്റ്റ് തയാറാക്കി എഴുത്തുപരീക്ഷയ്ക്ക് വിധേയമാക്കും. 2017 ഫെബ്രുവരി 26നാണ് എഴുത്തുപരീക്ഷ.
ഇതിന്റെ വിശദവിവരങ്ങളും വെബ്‌സൈറ്റില്‍ ലഭിക്കും. എഴുത്തുപരീക്ഷയില്‍ യോഗ്യത നേടുന്നവരുടെ ചുരുക്കപ്പട്ടിക തയാറാക്കി വ്യക്തിഗത അഭിമുഖം നടത്തിയാണ് തെരഞ്ഞെടുപ്പ്. അക്കാദമിക് മികവും എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവയിലെ മികവും കണക്കിലെടുത്താണ് അന്തിമ തെരഞ്ഞെടുപ്പ്. വര്‍ക് എക്‌സ്പീരിയന്‍സും പരിഗണിക്കപ്പെടും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ 50,000 രൂപ ഡെപ്പോസിറ്റായി നല്‍കണം.
അപേക്ഷിക്കാവുന്ന അവസാന തിയതി: ഡിസംബര്‍ 30



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  9 minutes ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  9 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  10 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  10 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago