കഴക്കൂട്ടം സൈനിക സ്കൂളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കഴക്കൂട്ടം സൈനിക സ്കൂളിലെ ആറ്, ഒന്‍പത് ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷാഫോമും പ്രോസ്പെക്ടസും നവംബര്‍ 18വരെ വിതരണം ചെയ്യും. ആറാംക്ലാസില്‍ പ്രവേശനത്തിന് അപേക്ഷിക്കുന്നവര്‍ 2006 ജൂലൈ രണ്ടിനും 2007 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം. ഒന്‍പതാം ക്ലാസിലേക്ക് അപേക്ഷിക്കുന്നവര്‍ 2003 ജൂലൈ രണ്ടിനും 2004 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരും, ഏതെങ്കിലും അംഗീകാരമുള്ള സ്കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്നവരായിരിക്കണം.
ജനുവരി എട്ടിനു പാലക്കാട്, കോഴിക്കോട്, എറണാകുളം, കോട്ടയം, കഴക്കൂട്ടം സൈനിക സ്കൂള്‍, ലക്ഷദ്വീപിലെ കവരത്തി എന്നീ കേന്ദ്രങ്ങളില്‍ പ്രവേശന പരീക്ഷ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sainikschooltvm.nic.in എന്ന സ്കൂള്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: നവംബര്‍ 20.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."