ഹാര്‍ബര്‍ പാലത്തിലെ ക്രോസ് ബാര്‍ തകര്‍ന്നു
മട്ടാഞ്ചേരി: വലിയ വാഹനങ്ങള്‍ കയറാതിരിക്കാന്‍ തോപ്പുംപടി ഹാര്‍ബര്‍ പാലത്തില്‍ സ്ഥാപിച്ച ക്രോസ് ബാറുകള്‍ വീണ്ടും വാഹനമിടിച്ച് തകര്‍ന്നു. പാലത്തിന്റെ ബലക്ഷയം മൂലം അറ്റകുറ്റ പണികള്‍ക്ക് ശേഷം വലിയ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനായി ക്രോസ് ബാര്‍ സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ ഇതറിയാതെ വലിയ വാഹനങ്ങള്‍ പാലത്തില്‍ കയറി ക്രോസ് ബാര്‍ പലതവണ ഇടിച്ചു തകര്‍ത്തു.
പിന്നീട് ഉരുക്ക് ഉപയോഗിച്ച് ക്രോസ് ബാര്‍ സ്ഥാപിച്ചെങ്കിലും അതും തകര്‍ന്ന നിലയിലാണ്. പാലത്തിന് സമീപം വലിയ വാഹനങ്ങള്‍ കയറുന്നത് തടയാന്‍ സിഗ്നല്‍ സ്ഥാപിക്കുകയോ ട്രാഫിക് പൊലിസിനെ നിയോഗിക്കുകയോ ചെയ്യാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. പാലത്തിന്റെ അറ്റകുറ്റ പണികള്‍ നടത്താന്‍ മാത്രമേ പൊതുമരാമത്ത് വകുപ്പിന് കഴിയൂ. എന്നാല്‍ ഗതാഗതം സംബന്ധിച്ച കാര്യങ്ങള്‍ നോക്കേണ്ടത് പൊലീസാണ്. ഇതാണ് ഇപ്പോള്‍ പ്രശ്നങ്ങള്‍ക്ക് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."