HOME
DETAILS
MAL
'മിസിസ് ഗ്ലോബല്‍- ഗോഡ്സ് ഓണ്‍ കണ്ട്രി' മത്സരം
backup
November 09 2016 | 19:11 PM
കൊച്ചി: വിവാഹിതരായ യുവതികള്‍ക്കായി ഈവന്റ് മാനേജ്മെന്റ് കമ്പനിയായ എസ്പാനിയോ 'മിസിസ് ഗ്ലോബല്‍-ഗോഡ്സ് ഓണ്‍ കണ്ട്രി' മത്സരം സംഘടിപ്പിക്കുന്നു. ലോകത്തിന്റെ എല്ലാഭാഗത്തുമുള്ള മലയാളികളും വിവാഹിതരുമായ യുവതികള്‍ക്ക് തനതു വ്യക്തിത്വവും കഴിവുകളും പ്രകടമാക്കാനുള്ള അവസരമെന്ന നിലയിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
35 വയസുവരെയുള്ളവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനാവുക. പരിപാടിയുടെ ഓഡിഷന് ഇന്ത്യയിലും വിദേശത്തുമായി ഡിസംബറില്‍ നടക്കും. ഗ്രാന്‍ഡ് ഫിനാലെ 2017 ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടക്കും. ഷോ ഡയറക്ടര്‍ ഇടവേള ബാബു, എസ്പാനിയോ ഡയറക്ടര്‍ സുല്‍ഫി, ബ്ലാക് ആന്‍ഡ് വൈറ്റ് എം.ഡി അന്‍വര്‍, എ.ഡി ഫാഷന്‍ എം.ഡി അബില്‍ ദേവ്, കൊറിയോഗ്രാഫര്‍ ഡാലു കൃഷ്ണദാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."