സത്യവാങ്മൂലം സമര്‍പ്പിക്കണം
കൊച്ചി: മട്ടാഞ്ചേരി ബഹുനില പാര്‍പ്പിട മന്ദിരത്തിന്റെ നിര്‍മാണം മുടങ്ങുന്നതിനെതിരെയുള്ള ഹരജിയില്‍ തദ്ദേശ ഭരണ വകുപ്പിനു കീഴിലെ അര്‍ബന്‍ ഹൗസിങ് മിഷന്റെ ഡയറക്ടറും കൊച്ചി കോര്പ്പറേഷന് സെക്രട്ടറിയും നവംബര്‍ 15 നകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. സത്യവാങ്മൂലം സമര്‍പ്പിച്ചില്ലെങ്കില്‍ ഇരുവരും 16ന് ഹാജരായി വിശദീകരിക്കണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു.
ചേരി നിര്‍മാര്‍ജനമെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ യു.പി.എ സര്‍ക്കാര്‍ തയാറാക്കിയ രാജീവ് ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ പദ്ധതിക്ക് 67.62 കോടി രൂപയുടെ അംഗീകാരം നല്‍കിയിരുന്നു.
കേന്ദ്ര വിഹിതമായ 18 കോടി രൂപയില്‍ ഏഴു കോടിയോളം രൂപ കൊച്ചി കോര്‍പ്പറേഷനു നല്‍കിയിരുന്നു. ഇതില്‍ 37 ലക്ഷം രൂപ കണ്‍സള്‍ട്ടിങ് ഫീസിനത്തില്‍ ചെലവഴിച്ചിട്ടുണ്ടെങ്കിലും തുടര്‍ നടപടി ഉണ്ടായില്ലെന്നാണ് ഹരജിയിലെ ആരോപണം. 2017 പദ്ധതിയുടെ കാലാവധി കഴിയുമെന്നതിനാല്‍ ഡിസംബറിനു ശേഷം ഈ പദ്ധതിയില്‍ പണം അനുവദിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."