HOME
DETAILS

ആര്‍ച്ചറി അക്കാദമി: ഷൂട്ടിങ് റേഞ്ചും വാംഅപ്പ് ഗ്രൗണ്ടും നിര്‍മിക്കുന്നു

  
backup
November 10 2016 | 02:11 AM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b1%e0%b4%bf-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a6%e0%b4%ae%e0%b4%bf-%e0%b4%b7%e0%b5%82%e0%b4%9f%e0%b5%8d



കല്‍പ്പറ്റ: പുല്‍പ്പള്ളി പഞ്ചായത്തിലെ കൊളറാട്ടുകുന്നിലുള്ള ആര്‍ച്ചറി അക്കാദമിക്ക് സംസ്ഥാന സ്‌പോര്‍ട്‌സ് ഡയറക്ടറേറ്റ് ഒരു കോടി രൂപ അനുവദിച്ചു. 110 മീറ്റര്‍ നീളത്തില്‍ ഷുട്ടിംഗ് റേഞ്ച്, 200 മീറ്റര്‍ നീളം വരുന്ന വാംഅപ്പ് ഗ്രൗണ്ട് എന്നിവയുടെ നിര്‍മാണമടക്കം അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഈ തുക ഉപയോഗപ്പെടുത്തുകയെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു, മുന്‍ പ്രസിഡന്റ് സലിം കടവന്‍ എന്നിവര്‍ പറഞ്ഞു. അടങ്കലിനു അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ഷൂട്ടിംഗ് റേഞ്ചിന്റേതടക്കം പ്രവൃത്തി തുടങ്ങും. നാഷണല്‍ ഗെയിംസിനായി തയാറാക്കിയതില്‍  അഞ്ച് പ്രീ ഫാബ്രിക്കേറ്റഡ് ഹട്ടുകള്‍ ആര്‍ച്ചറി അക്കാദമിക്ക്  ലഭ്യമാക്കുന്നതിനും ധാരണയായിട്ടുണ്ട്.
പുല്‍പ്പള്ളി വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ അഞ്ചില്‍ 1282, 1292, 1293, 1294, 1295 സര്‍വേ നമ്പരുകളില്‍പ്പെട്ട എട്ട് ഏക്കര്‍ ഭൂമിയിലാണ് ആര്‍ച്ചറി അക്കാദമി. സ്വകാര്യ കൈവശത്തിലായിരുന്ന ഭൂമി പുല്‍പ്പള്ളി പഞ്ചായത്ത് വിലയ്ക്കുവാങ്ങി 2010 ജനുവരി 10നാണ് സംസ്ഥാന കായിക- യുവജനകാര്യ വകുപ്പിനു കൈമാറിയത്. മൂന്നു വര്‍ഷത്തിനകം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി  അക്കാദമി പ്രവര്‍ത്തനം തുടങ്ങിയില്ലെങ്കില്‍ തിരിച്ചുപിടിക്കും എന്ന വ്യവസ്ഥയോടെയായിരുന്നു ഭൂമി കൈമാറ്റം. ഈ കാലപരിധി കഴിഞ്ഞിട്ടും അക്കാദമി യാഥാര്‍ഥ്യമാകാത്ത സാഹചര്യത്തില്‍ സ്ഥലം തിരിച്ചുപിടിക്കാന്‍ തീരുമാനിച്ച പഞ്ചായത്ത് ഭരണസമിതി പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കുന്നതിനു കരാറുകാരന് നോട്ടീസ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് നിര്‍ത്തിവെച്ച പ്രവൃത്തികള്‍ ബത്തേരി മുന്‍സിഫ് കോടതിയില്‍നിന്നു അക്കാദമിക്ക് അനുകൂലമായ ഉത്തരവ്  ലഭിച്ചതിനുശേഷമാണ് പുനരാരംഭിച്ചത്.  
2010-ല്‍ 10 കുട്ടികളുമായാണ് അക്കാദമിയുടെ തുടക്കം. നിലവില്‍ 24 പേരാണ് പരിശീലനം നേടുന്നത്. ഇതില്‍ 13 പേര്‍ പെണ്‍കുട്ടികളാണ്. 21 വയസില്‍ ചുവടെയുള്ളവരാണ് അക്കാദമിയില്‍ അമ്പെയ്ത്ത് അഭ്യസിക്കുന്നത്. ആദിവാസികളിലെ കുറിച്യ വിഭാഗത്തില്‍പ്പെട്ടവരാണ് പഠിതാക്കളില്‍ ചിലര്‍. അമ്പും വില്ലും ഉപയോഗിക്കുന്നതില്‍ നൈസര്‍ഗിക വാസനയുള്ളവരാണ് കുറിച്യസമുദായക്കാര്‍. പ്രവര്‍ത്തനം തുടങ്ങി വര്‍ഷങ്ങളോളം അരിഷ്ടതയിലായിരുന്നു ആര്‍ച്ചറി അക്കാദമി. പരിശീലനത്തിനുള്ള ആധുനിക ഉപകരണങ്ങള്‍  അക്കാദമിയില്‍ ഉണ്ടായിരുന്നില്ല. സ്‌പോര്‍ട്‌സ് ഡയറക്ടറേറ്റ് ദേശീയ ഗെയിംസിനായി വാങ്ങിയതും ഉപയോഗിക്കാത്തതുമായ ഉപകരണങ്ങള്‍ ലഭ്യമാക്കിയതോടെയാണ് ഈ അവസ്ഥയ്ക്ക് മാറ്റം വന്നത്. പരിമിതികള്‍ക്കിടയിലും അക്കാദമിയിലെ  കുട്ടികള്‍  സംസ്ഥാന- ദേശീയ ആര്‍ച്ചറി മത്സരങ്ങളില്‍ നേട്ടം കൊയ്യുന്നുണ്ട്. 2013-'14ലെ ദേശീയ ജൂണിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ വയനാട് വരയാല്‍ ഇടമന മനീഷ അക്കാദമിയുടെ സംഭവനയാണ്. 2015ലെ സംസ്ഥാന സീനിയര്‍ ചാമ്പ്യന്‍ഷിപ്പിലും 2016ലെ സബ്ജൂണിയര്‍ മിനി ചാമ്പ്യന്‍ഷിപ്പിലും ഒന്നാമതെത്തിയ വയനാട് ജില്ലാ ടീം അംഗങ്ങളില്‍ ഏറെയും അക്കാദമിയില്‍നിന്നുള്ളതാണ്. ഈ മാസം 11 മുതല്‍ 16 വരെ തിരുപ്പതിയില്‍ നടക്കുന്ന ദേശീയ മിനി ചാമ്പ്യന്‍ഷിപ്പില്‍ വിവിധ വിഭാഗങ്ങളിലായി അക്കാദമിയിലെ എ.ജെ. ജസ്പിന്‍, അഭിന്‍ സജി, മേഘന കൃഷ്ണ, പി.ജെ. മരിയ, അജിന്‍ സജി, സജിത്ത് ബാബു, എസ്. ശ്രീലക്ഷ്മി എന്നിവര്‍ മത്സരിക്കുന്നുണ്ടെന്ന് പരിശീലകന്‍ ഒ.ആര്‍. രഞ്ജിത്ത് പറഞ്ഞു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  23 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  38 minutes ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  an hour ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  5 hours ago