ഊട്ടിയില്‍ ഒരു മണിക്കൂര്‍ വണ്ടി നിര്‍ത്തിയാല്‍ പിഴ
ഊട്ടി: ഊട്ടി നഗരത്തില്‍ ഒരു മണിക്കൂറിലധികം വാഹനം നിര്‍ത്തിയിട്ടാല്‍ പിഴ ഈടാക്കും. ഡിവൈ.എസ്.പി മണികണ്ഠനാണ് ഇത് അറിയിച്ചത്. നഗരത്തിലെ വ്യാപാരികള്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ രാവിലെ മുതല്‍ രാത്രിവരെ സ്വന്തം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയാണ് പതിവ്. ഇതുകാരണം വ്യാപാര സ്ഥാപനങ്ങളിലേക്ക് സാധനങ്ങള്‍ വാങ്ങാനെത്തുന്നവരും സഞ്ചാരികളും ബുദ്ധിമുട്ടുകയാണ്. ഗതാഗത തടസവും പതിവാണ്.
ഇതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് പൊലിസ് പുതിയ മാര്‍ഗവുമായി രംഗത്ത് വന്നിരിക്കുന്നത്. ഒരു മണിക്കൂര്‍ സമയം കഴിഞ്ഞാല്‍ പൊലിസ് വാഹനത്തിന് പൂട്ടിടും. പിന്നീട് പിഴ അടച്ചാലെ വാഹനം സ്വതന്ത്രമാക്കുകയുള്ളു.
പുലിക്കുട്ടി ചത്തനിലയില്‍
ഗൂഡല്ലൂര്‍: പുലിക്കുട്ടി ചത്തനിലയില്‍. ഗൂഡല്ലൂര്‍ വിമലഗിരിക്ക് സമീപം ഒഴിഞ്ഞ പ്രദേശത്താണ് ഒരു വയസ് പ്രായംതോന്നിക്കുന്ന പുലികുട്ടിയെ ചത്തനിലയില്‍ കണ്ടെത്തിയത്. ഗൂഡല്ലൂര്‍ ഡി.എഫ്.ഒ ദിലീപ്, റെയ്ഞ്ചര്‍ ശെല്‍വരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഡോ. വിജയരാഘവന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."