'തുല്ല്യ ജോലിക്ക് തുല്ല്യ വേതനം' കോടതിവിധി നടപ്പാക്കണം: കെ.പി രാജേന്ദ്രന്‍
കല്‍പ്പറ്റ: തുല്ല്യ ജോലിക്ക് തുല്ല്യ വേതനം നല്‍കണമെന്ന സുപ്രീം കോടതിവിധി നടപ്പാക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍. മിനിമം കൂലി പ്രതിമാസം 18,000 രൂപയാക്കണമെന്നും താല്‍ക്കാലിക തൊളിലാളികളെയും കരാര്‍ തൊഴിലാളികളെയും ദിവസ കൂലിക്കാരായ തൊഴിലാളികളെയും സ്ഥിരപ്പെടുത്തണമെന്നും, അടച്ചുപൂട്ടിയ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒരേ ജോലി ചെയ്യുന്ന താല്‍ക്കാലിക തൊഴിലാളികള്‍ക്ക് സ്ഥിരം തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വേതനം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും, തുല്ല്യ ജോലിക്ക് തുല്ല്യ വേതനം എല്ലാ തൊഴിലാളികളുടെയും അവകാശമാണെന്നും കഴിഞ്ഞ ഒക്‌ടോബര്‍ 26ന് സുപ്രീം കോടതി വിധിച്ചത്.
തൊഴിലാളികളെ അടിമകളെ പോലെ പണി എടുപ്പിക്കുന്നവര്‍ക്കും തൊഴില്‍ നിയമങ്ങള്‍ തൊഴിലുടമക്കനുകൂലമായി ഭേദഗതി ചെയ്യാനുമുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ക്കു കിട്ടിയ കനത്ത തിരിച്ചടിയാണ് വിധി.
ഇതിനു പുറമെ വലിയ തോതില്‍ തൊഴിലാളികളെ ക്വട്ടേഷന്‍ അടിസ്ഥാനത്തിലും ലേബര്‍ സപ്ലൈ രീതിയിലും വിന്യസിച്ചു കൊണ്ട് തികച്ചും നിയമ വിരുദ്ധമായ വിധത്തില്‍ പണിയെടുപ്പിക്കുന്നുണ്ട്. അടിമ വ്യവസ്ഥക്കു സമാനമായ വിധത്തില്‍ പണിയെടുക്കാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഇത്തരം പ്രാകൃത സമ്പ്രദായങ്ങള്‍ അവസാനിപ്പിക്കണം. സുപ്രീം കോടതി വിധി നടപ്പാക്കുകയാണ് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പി.കെ. മൂര്‍ത്തി, മഹിതാ മൂര്‍ത്തി, എ.എ. സുധാകരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."