HOME
DETAILS

വാര്‍ത്ത അടിസ്ഥാനരഹിതം: ആദിവാസി കോണ്‍ഗ്രസ്

  
backup
November 10 2016 | 02:11 AM

%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%b0%e0%b4%b9%e0%b4%bf%e0%b4%a4%e0%b4%82-3




കല്‍പ്പറ്റ: മുന്‍ മന്ത്രി പി.കെ ജയലക്ഷ്മിക്കെതിരായ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആദിവാസി കോ ണ്‍ ഗ്രസ് ജില്ലാകമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന കടാശ്വാസപദ്ധതി, ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം പദ്ധതി, അരിവാള്‍ രോഗികള്‍ക്ക് ഭൂമി കൊടുക്കുന്ന പദ്ധതി എന്നിങ്ങനെ നിരവധി പദ്ധതികളാണ് ജയലക്ഷ്മിയുടെ കാലത്ത് നടപ്പിലാക്കിയത്. പണിയ, അടിയ പാക്കേജ് കൂടാതെ കടവായ്പ എഴുതിത്തള്ളിയ പദ്ധതിയില്‍ 39.52 കോടി രൂപ എസ്.എസി, എസ്.ടി കോര്‍പ്പറേഷന്‍ ഏജന്‍സിക്ക് സര്‍ക്കാര്‍ തുക കൈമാറിയതാണ്. നിലവിലുള്ള സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ബാക്കി തുക അര്‍ഹതപ്പെട്ട ഗുണഭോക്താക്കള്‍ക്ക് നല്‍കാനുള്ള നടപടി സ്വീകരിക്കണം. അല്ലാതെ മുന്‍മന്ത്രിയുടെ കുടുംബത്തെയും മന്ത്രിയെയും സമുദായത്തെയും ആദിവാസി സമൂഹത്തെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു.
ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി രാമന്‍, സംസ്ഥാന സെക്രട്ടറി വി ബോളന്‍, കാപ്പിക്കുന്ന് രാഘവന്‍, ജില്ലാപ്രസിഡന്റ് വി അനന്തന്‍, വി.ആര്‍ ബാലന്‍, ഇ.കെ രാമന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്   

കല്‍പ്പറ്റ: സംസ്ഥാന പിന്നാക്കവിഭാഗ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി പ്ലസ്ടു പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ചവരും പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരുമായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. ഒറ്റത്തവണയായി 5000 രൂപയാണ് കോര്‍പ്പറേഷന്‍ സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. അപേക്ഷകര്‍ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും 2015- 16 വര്‍ഷത്തില്‍ സ്റ്റേറ്റ് സിലബസില്‍ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയവരും ആയിരിക്കണം. കുടംബ വാര്‍ഷികവരുമാനം 1,20,000 രൂപയില്‍ താഴെയായിരിക്കണം. നവംബര്‍ 25നകം അപേക്ഷകള്‍ പിന്നാക്ക വികസകന കോര്‍പ്പേറേഷന്‍ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റഡ് കോപ്പി, പ്ലസ്ടു മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി, ബാങ്ക് പസ്സ് ബുക്കിന്റെ പകര്‍പ്പ്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, എസ്.എസ്. എല്‍.സി ബുക്കിന്റെ പകര്‍പ്പ്, വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ കോര്‍പ്പറേഷന്റെ ജില്ലാ ഓഫിസുകളില്‍ പരിശോധനയ്ക്കായി എത്തിക്കണം. ംംം.സയെരറര.രീാ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago