കോറോത്തെ മോഷണം; പ്രതികള്‍ അറസ്റ്റില്‍
കോറോം: കോറോത്തും പരിസര പ്രദേശങ്ങളിലെയും കടകളിലും വിവിധ സ്ഥാപനങ്ങളിലും മോഷണം നടത്തിയ സംഭവത്തില്‍ രണ്ടു പേര്‍ പൊലിസ് പിടിയിലായി. ഇരിട്ടി സ്വദേശികളായ വിളക്കോട് പേരഞ്ചിവീട് മുബഷീര്‍ എന്ന മുഹ്‌സിന്‍(23), പയഞ്ചേരിമുക്ക് ചെറുവട്ടി അര്‍ഷാദ് എന്ന അച്ചായി(19) എന്നിവരെയാണ് മാനന്തവാടി സി.ഐ ടി.എന്‍ സജീവും സംഘവും അറസ്റ്റ് ചെയ്തത്. ഒക്ടോബര്‍ ഒന്നിനാണ് മോഷണ പരമ്പര അരങ്ങേറിയത്. നിരവില്‍പ്പുഴ ഗാന്ധിഗ്രാം ഷോപ്പ്, തൊട്ടടുത്ത മറ്റൊരു കട, കോറോത്തെ മദ്‌റസ , ഗവ. എല്‍.പി സ്‌കൂള്‍, മാവേലി സ്‌റ്റോര്‍, റേഷന്‍ കട എന്നിവിടങ്ങളില്‍ നിന്നായി ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, റീചാര്‍ജ് കൂപ്പണുകള്‍, പണം തുടങ്ങിയവയാണ് മോഷ്ടിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ സി.ഐയുടെ പ്രത്യേ കസ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. പ്രതികളെ പിന്നീട് കോടതിയില്‍ ഹാജരാക്കും.
വാര്‍ത്ത അടിസ്ഥാനരഹിതം: ആദിവാസി കോണ്‍ഗ്രസ്
കല്‍പ്പറ്റ: മുന്‍ മന്ത്രി പി.കെ ജയലക്ഷ്മിക്കെതിരായ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആദിവാസി കോ ണ്‍ ഗ്രസ് ജില്ലാകമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന കടാശ്വാസപദ്ധതി, ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം പദ്ധതി, അരിവാള്‍ രോഗികള്‍ക്ക് ഭൂമി കൊടുക്കുന്ന പദ്ധതി എന്നിങ്ങനെ നിരവധി പദ്ധതികളാണ് ജയലക്ഷ്മിയുടെ കാലത്ത് നടപ്പിലാക്കിയത്. പണിയ, അടിയ പാക്കേജ് കൂടാതെ കടവായ്പ എഴുതിത്തള്ളിയ പദ്ധതിയില്‍ 39.52 കോടി രൂപ എസ്.എസി, എസ്.ടി കോര്‍പ്പറേഷന്‍ ഏജന്‍സിക്ക് സര്‍ക്കാര്‍ തുക കൈമാറിയതാണ്. നിലവിലുള്ള സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ബാക്കി തുക അര്‍ഹതപ്പെട്ട ഗുണഭോക്താക്കള്‍ക്ക് നല്‍കാനുള്ള നടപടി സ്വീകരിക്കണം. അല്ലാതെ മുന്‍മന്ത്രിയുടെ കുടുംബത്തെയും മന്ത്രിയെയും സമുദായത്തെയും ആദിവാസി സമൂഹത്തെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു.
ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി രാമന്‍, സംസ്ഥാന സെക്രട്ടറി വി ബോളന്‍, കാപ്പിക്കുന്ന് രാഘവന്‍, ജില്ലാപ്രസിഡന്റ് വി അനന്തന്‍, വി.ആര്‍ ബാലന്‍, ഇ.കെ രാമന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."