വോട്ടെണ്ണല്‍ നാളെ, ഫലങ്ങള്‍ ഉടനടി അറിയാന്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
തൃശൂര്‍: നാളെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് വൊട്ടെണ്ണലിനുളള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി.രതീശന്‍ അറിയിച്ചു. വിവിധ മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഇവയാണ്.
ചേലക്കര - ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഹൈസ്‌കൂള്‍ വിഭാഗം ബ്ലോക്ക്, കുന്നംകുളം - വടക്കാഞ്ചേരി ഗവ. ബി.എച്ച്.എസ്.എസ്,ഗുരുവായൂര്‍ - ചാവക്കാട് എം.ആര്‍.രാമന്‍ മെമ്മോറിയല്‍ ഹൈസ്‌കൂള്‍,മണലൂര്‍ - ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച്.എസ്.എസ്.വടക്കാഞ്ചേരി - തൃശൂര്‍ ഗവ. എഞ്ചിനിയറിങ് കോളജ്, പി.ജി. ബ്ലോക്ക്,ഒല്ലൂര്‍ - തൃശൂര്‍ ഗവ. എഞ്ചിനിയറിങ് കോളജ്, സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍
തൃശൂര്‍ - തൃശൂര്‍ ഗവ. എഞ്ചിനിയറിങ് കോളജ്, സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍,നാട്ടിക - തൃശൂര്‍ ഗവ. എഞ്ചിനിയറിങ് കോളജ്, ഇ.ഇ.ഇ. ബ്ലോക്ക്,കൈപ്പമംഗലം - കൊടുങ്ങല്ലൂര്‍ -പുല്ലൂറ്റ് ഗവ. കെ.കെ.ടി.എം. കോളജ്,ഇരിങ്ങാലക്കുട - ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയം,പുതുക്കാട് - ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ്,ചാലക്കുടി - ചാലക്കുടി കാര്‍മ്മല്‍ എച്ച്.എസ്.എസ്.
രാവിലെ 8 ന് ആരംഭിക്കുന്ന വോട്ടെണ്ണലിന് ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും 15 വീതം വോട്ടെണ്ണല്‍ മേശകളാണ് ക്രമീകരിക്കുക. വരണാധികാരിയുടെ മേല്‍നോട്ടത്തിലുളള മേശയില്‍ തപാല്‍ വോട്ടുകളായിരിക്കും എണ്ണുക. ബാക്കിയുളള 14 വോട്ടെണ്ണല്‍ മേശകളിലും ഒരേ സമയം ഇലക്‌ട്രോണിക്ക് വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണും. ഓരോ വോട്ടെണ്ണല്‍ സൂപ്പര്‍വൈസറും ഓരോ വോട്ടെണ്ണല്‍ അസിസ്റ്റന്റുമാണ് ഓരോ മേശയിലും ഉണ്ടാവുക. ഇത് കൂടാതെ വോട്ടെണ്ണല്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന് ഓരോ മേശയിലും ഓരോ മൈക്രോ ഒബ് സര്‍വര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. മൈക്രോ ഒബ് സര്‍വര്‍മാരായി കേന്ദ്ര സര്‍വീസിലെ മുതിര്‍ന്ന ഗസറ്റഡ് ഉദേ്യാഗസ്ഥരെയും സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര-സംസ്ഥാന സര്‍വീസുകളിലെ ഗസറ്റഡ് ഉദേ്യാഗസ്ഥരെയുമാണ് നിയോഗിച്ചിട്ടുളളത്. വോട്ടെണ്ണല്‍ അസിസ്റ്റന്റുമാരായി സംസ്ഥാന സര്‍വീസിലെ ഉദേ്യാഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിട്ടുളളത്. ഇവര്‍ക്കുളള പരിശീലനം ഇതിനകം പൂര്‍ത്തിയായികഴിഞ്ഞു. ആകെ 663 ഉദേ്യാഗസ്ഥരെയാണ് വോട്ടെണ്ണലിനായി നിയോഗിച്ചിട്ടുളളത്.
----------
വോട്ടെണ്ണലിന് പ്രതേ്യകം നിരീക്ഷകര്‍
തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ച് ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലേക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതേ്യകം നിരീക്ഷകരെ നിയോഗിച്ചു. ചേലക്കര - ദേവ്‌രാജ് ദേവ് (8281099425), കുന്നംകുളം - സരോജ്കുമാര്‍ ഷാഡംഗി (ഫോണ്‍ : 8281099463), ഗുരുവായൂര്‍ - നിതിന്‍ ചന്ദ്ര (ഫോണ്‍ : 8281099426), മണലൂര്‍ - രാഹുല്‍ ശര്‍മ്മ (ഫോണ്‍ : 8281099424), വടക്കാഞ്ചേരി - എം. രമേഷ് (ഫോണ്‍ : 8281099423), ഒല്ലൂര്‍ - പ്രദീപ് സിങ്ങ് ഗൗതം (ഫോണ്‍ : 8281099541), തൃശൂര്‍ - എം.സി. മറാന്‍ഡി (ഫോണ്‍ : 9830786568), നാട്ടിക - ഗാംലി പഡു (ഫോണ്‍ : 8281099539), കൈപ്പമംഗലം - അലോക് ശ്രീവാസ്ത (ഫോണ്‍ : 9327365662), ഇരിങ്ങാലക്കുട - ബി.സി. ശ്രീനിവാസ് (ഫോണ്‍ : 8281099462), പുതുക്കാട് - എം.എസ്. ഷണ്‍മുഖം (ഫോണ്‍ : 8281099540), ചാലക്കുടി - എസ്. പെരിയണ്ണന്‍ (ഫോണ്‍ : 9941361776), കൊടുങ്ങല്ലൂര്‍ -ജെയ്‌നാഥ് വര്‍മ്മ (ഫോണ്‍ : 9013851449) എന്നിവരാണ് ജില്ലയിലേക്ക് നിയോഗിച്ചിട്ടുളള വോട്ടെണ്ണല്‍ നിരീക്ഷകര്‍.
-----
തൃശൂര്‍: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വിവരങ്ങള്‍ അപ്പപ്പോഴറിയാന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് വിപുലമായ സംവിധാനങ്ങളേര്‍പ്പെടുത്തി. നൂറ്റിനാല്‍പ്പത് നിയോജക മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ പുരോഗതി പി.ആര്‍.ഡി ലൈവ് മൊബൈല്‍ ആപ്പില്‍ ഓരോ നിമിഷവും ലഭ്യമാകും. അന്തിമ ഫലപ്രഖ്യാപനം വരെ കൃത്യതയോടെ വിവരങ്ങള്‍ അറിയാവുന്ന സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. സംസ്ഥാനാടിസ്ഥാനത്തില്‍ ഓരോ മുന്നണിയുടെയും ലീഡ്, സീറ്റ് നില എന്നിവ പി.ആര്‍.ഡി ലൈവിന്റെ ഹോം പേജില്‍ പ്രാധാന്യത്തോടെ ലഭിക്കും. മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഏത് മണ്ഡലത്തിലെയും ലീഡ്‌നില, ഇതിന് പുറമേ ഓരോ സ്ഥാനാര്‍ഥിക്കും ലഭിക്കുന്ന വോട്ട്, തുടങ്ങി വോട്ടെണ്ണലുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഏറ്റവും ആദ്യം ലഭിക്കും. വാര്‍ത്തകളുടെ അപ്‌ഡേറ്റുകള്‍, ഓരോ പത്തുമിനിട്ടിനിടയിലും റേഡിയോ ബുളളറ്റിനുകളും വോട്ടെടുപ്പ് സംബന്ധിച്ച മറ്റ് വിവരങ്ങളും കൃത്യതയോടെ ഉപഭോക്താക്കള്‍ക്കെത്തിക്കും. വോട്ടെണ്ണല്‍ ദിവസമായ 19 ന് രാവിലെ 8 മുതല്‍ ഈ സേവനം ലഭ്യമാകും. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍.ഐ.സി) എന്നിവയുടെ സാങ്കേതിക സഹായത്തോടെ തെരഞ്ഞെടുപ്പ് കമ്മീഷനുമായി സഹകരിച്ചാണ് പി.ആര്‍.ഡി ലൈവ് വോട്ടെടുപ്പ് പ്രതേ്യക വാര്‍ത്തകള്‍ നല്‍കുന്നത്. ആന്‍ഡ്രോയ്ഡ് വേര്‍ഷനിലുളള സ്മാര്‍ട്ട് ഫോണില്‍ ജഞഉഘകഢഋ ഡൗണ്‍ലോഡ് ചെയ്യാം. ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് ആപ്പ് തയ്യാറാക്കിയിട്ടുളളത്.
-----
തൃശൂര്‍: നാളെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വിവരം അപ്പപ്പോള്‍ മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കുന്നതിന് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, കേരള സംസ്ഥാന ഐ.ടി മിഷന്‍, കെല്‍ട്രോണ്‍, ബി.എസ്.എന്‍.എല്‍ എന്നിവയുടെ സഹകരണത്തോടെ വിപുലമായ സജ്ജീകരണ ഏര്‍പ്പെടുത്തിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി.രതീശന്‍ അറിയിച്ചു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ രൂപകല്‍പ്പന ചെയ്ത ട്രെന്‍ഡ് എന്ന സോഫ്റ്റ് വെയറാണ് ഇതിനായി ഉപയോഗിക്കുക. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഓരോ വോട്ടിംഗ് യന്ത്രത്തിലും എണ്ണുന്ന വോട്ടിന്റെ വിവരം അപ്പപ്പോള്‍ തന്നെ കെല്‍ട്രോണിന്റെ സഹായത്തോടെ കേരള സംസ്ഥാന ഐ.ടി മിഷന്റെ കീഴില്‍ തിരുവനന്തപുരത്തുളള സ്റ്റേറ്റ് ഡാറ്റാ സെന്ററിലേക്ക് നല്‍കി അവിടെ നിന്ന് ബി.എസ്.എന്‍.എലിന്റെ സാങ്കേതിക സഹായത്തോടെ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കുന്നതിനാണ് നടപടി സ്വീകരിച്ചിട്ടുളളത്. ംംം.ൃേലിറ.സലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റ് മുഖേന പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ അറിയാം. ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ കെ.സുരേഷിനാണ് ജില്ലയില്‍ ഈ സംവിധാനത്തിന്റെ ഏകോപന ചുമതല. ഇത് കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും വോട്ടെണ്ണല്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."