വാഹനങ്ങള്‍ക്ക് സ്റ്റിക്കര്‍
മലപ്പുറം: സിവില്‍ സ്റ്റേഷന് സുരക്ഷ സംബന്ധിച്ചു ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാന പ്രകാരം ജീവനക്കാരുടെ സ്വകാര്യ വാഹനങ്ങള്‍ക്കു സിവില്‍ സ്റ്റേഷന് വളപ്പില്‍ പാര്‍ക്ക് ചെയ്യുന്നതിന് സ്റ്റിക്കര്‍ അനുവദിക്കും. ഓഫിസ് മേധാവികള്‍ സ്റ്റിക്കര്‍ ആവശ്യമുള്ള ജീവനക്കാരില്‍നിന്നു നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ ലഭ്യമാക്കി 20 രൂപ ഫീസ് സഹിതം കലക്ടറേറ്റിലെ ഇ-6 സെക്ഷനില്‍ നല്‍കണം.
എ.ഐ.ടി.യു.സി ജില്ലാ സമ്മേളനം
മലപ്പുറം: കേരള സ്റ്റേറ്റ് മൊബൈല്‍ ടവര്‍ വര്‍ക്കേഴ്സ് യൂനിയന്‍ (എ.ഐ.ടി.യു.സി) ജില്ലാ സമ്മേളനം എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂര്‍ സോമന് ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് മൊബൈല്‍ ടവര്‍ വര്‍ക്കേഴ്സ് യൂനിയന്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷഫീഖ് അധ്യക്ഷനായി.
പി. സുബ്രഹ്മണ്യന്, അഡ്വ. കെ. മോഹന്‍ദാസ്, എം.ജി മുരളീധരന് നായര്‍, ശിഹാസ് പി. ഗോപിനാഥന്, നന്ദകുമാര്‍, ശിവപ്രസാദ്, ജയപ്രകാശ്, രഞ്ജിത്ത് സംസാരിച്ചു.
ഭാരവാഹികള്‍: ജയപ്രകാശ് (പ്രസി), വിഷ്ണു, സുനില്‍ (വൈ.പ്രസി), മുഹമ്മദ് ഷെഫീഖ് (ജന.സെക്ര), മുജീബ് റഹ്മാന്, ഹനീഫ (ജോ. സെക്ര), രഞ്ജിത്ത് (ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."