HOME
DETAILS

നോട്ട് ഔട്ട്

  
backup
November 10 2016 | 03:11 AM

%e0%b4%a8%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%94%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d

കണ്ണൂര്‍: മോദിസര്‍ക്കാര്‍ അഞ്ഞൂറ്, ആയിരം രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയപ്പോള്‍ പണി കിട്ടിയത് സാധാരണക്കാര്‍ക്ക്. കഴിഞ്ഞ ദിവസം രാത്രി ഇടിത്തീപോലെ വന്ന പ്രഖ്യാപനത്തില്‍ ജനങ്ങളുടെ നിത്യജീവിതം സ്തംഭിച്ചു. പെട്രോള്‍ പമ്പുകള്‍, റെയില്‍വേ സ്‌റ്റേഷന്‍, പഴം, പച്ചക്കറി, മത്സ്യമാര്‍ക്കറ്റുകള്‍, ആശുപത്രികള്‍ തുടങ്ങി സമസ്ത മേഖലയിലും ചില്ലറയില്ലെന്ന പേരില്‍ അസാധുവായ നോട്ടുകള്‍ സ്വീകരിക്കുന്നില്ല. ജില്ലയിലെ ഹോട്ടലുകള്‍, പലചരക്കു കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങിയയിടങ്ങളില്‍ ഇത്തരം നോട്ടുകള്‍ സ്വീകരിക്കില്ലെന്നു ബോര്‍ഡുയര്‍ന്നിരിക്കുകയാണ്. കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, കെ.എസ്.എഫ്.ഇ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പണം സ്വീകരിക്കുന്നില്ല. സര്‍ക്കാര്‍ ട്രഷറിയും ബാങ്കുകളും ഇന്നലെ അടഞ്ഞുകിടന്നത് പ്രശ്‌നം രൂക്ഷമാക്കി. ചില്ലറക്ഷാമം രൂക്ഷമായതിനാല്‍ ഇന്നുമുതല്‍ പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനം ഭാഗികമായി മുടങ്ങും.

ഹോട്ടലുകളില്‍ ബഹളം; കോളടിച്ചത് ലോട്ടറിക്കാര്‍ക്ക്

പിന്‍വലിച്ച നോട്ടിന്റെ പേരില്‍ പല സ്ഥാപനങ്ങളിലും വാക്കേറ്റവും ബഹളവുമുണ്ടായി. 500, 1000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന് പല സ്ഥാപനങ്ങള്‍ക്ക് മുന്നിലും ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരുന്നു. തലശ്ശേരി നഗരത്തില്‍ ഇന്നലെ കടകളും മറ്റു സ്ഥാപനങ്ങളും തുറന്നെങ്കിലും കച്ചവടം ചെറിയ തോതിലേ നടന്നുള്ളൂ. ഹോട്ടലുകളില്‍ പരിചയക്കാര്‍ക്ക് കടം നല്‍കിയെങ്കില്‍ ഉച്ചഭക്ഷണം കഴിച്ച് 500 രൂപ നല്‍കിയതിന്റെ പേരില്‍ പലേടത്തും വാക്കേറ്റമുണ്ടായി. ചില ഹോട്ടലുകളില്‍ പഴയനോട്ടുകള്‍ സ്വീകരിക്കില്ലെന്ന അറിയിപ്പും നിബന്ധനാ ബോര്‍ഡുകളുമാണ് ഉയര്‍ത്തിയത്. ബില്‍ തുക പിന്‍വലിച്ച കറന്‍സിക്ക് തുല്യമാണെങ്കില്‍ മാത്രമേ അത്തരം നോട്ട് സ്വീകരിക്കുകയുള്ളൂവെന്നും അല്ലെങ്കില്‍ ബാക്കി പണം നല്‍കില്ലെന്നും അതി ന് രസീത് മാത്രമേ നല്‍കുകയുള്ളൂ തുടങ്ങിയ നിബന്ധനകളാണ് ഉപഭോക്താക്കളെ എതിരേറ്റത്.
ബിവറേജിനു മുന്നില്‍ മദ്യപരുടെ രക്ഷയ്‌ക്കെത്തിയത് ലോട്ടറി വില്‍പ്പനക്കാരായിരുന്നു. മിനിമം 200 രൂപയുടെ ലോട്ടറി വാങ്ങുമെങ്കില്‍ 500 രൂപക്ക് ബാക്കി തരാന്‍ തയാറായി ഇവര്‍ മുന്നോട്ടുവന്നു. ഇത് മദ്യപന്‍മാര്‍ക്ക് ഏറെ ആശ്വാസമാവുകയും ലോട്ടറി വില്‍പ്പനക്കാര്‍ക്ക് ബമ്പര്‍ അടിച്ച പ്രതീതിയും ഉണ്ടാക്കി. ചില്ലറ നേടാന്‍ പെട്രോള്‍ പമ്പുകളില്‍ നിരോധിച്ച പണം പിന്‍വലിക്കുമെന്നറിഞ്ഞവര്‍ 500 രൂപയും 1000 രൂപയുമായെത്തിയപ്പോളാണ് അക്കിടി മനസിലായത്. പിന്‍വലിച്ച കറന്‍സിക്ക് തുല്യമായി പെട്രോള്‍ അടിക്കണമെന്ന നിബന്ധനയായിരുന്നു ഇവിടെ. ഇതും പലേടത്തും വാക്ക് തര്‍ക്കത്തിന് ഇടനല്‍കി. വിവാഹാവശ്യത്തിന് സാധനങ്ങള്‍ വാങ്ങാനെത്തിയവരും പെട്ടു. പല കടകളിലും ഇന്നലെ ഇത്തരക്കാരില്‍ നിന്ന് പരിചയക്കാരെ ജാമ്യം നിര്‍ത്തി ചെക്ക് വാങ്ങുകയായിരുന്നു.

പെരുവഴിയിലായി യാത്രക്കാര്‍

കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷ      നില്‍ നൂറു രൂപയുടെ ക്ഷാമം കാരണം യാത്രക്കാര്‍ വെള്ളം കുടിച്ചു. അഞ്ഞൂറ്, ആയിരം രൂപകളുമായി ടിക്കറ്റെടുക്കാന്‍ വന്നവരാണ് വലഞ്ഞത്. ഈ നോട്ടുകള്‍ സ്വീകരിക്കില്ലെന്നു പറഞ്ഞ ജീവനക്കാരുമായി ചിലര്‍ വാക്കേറ്റം നടത്തി. തങ്ങളുടെ കൈയില്‍ സ്‌റ്റോക്കുണ്ടായിരുന്ന നൂറുരൂപ ചില്ലറ നോട്ടുകള്‍ ചിലവഴിച്ചുവെന്നാണ് റെയില്‍വെ അധികൃതരുടെ വിശദീകരണം. അടിയന്തിരാവശ്യങ്ങള്‍ക്കായി യാത്രചെയ്യുന്നവരില്‍ പലരും ടിക്കറ്റെടുക്കാതെയാണ് ട്രെയിനില്‍ കയറിയത്. പിഴയൊടുക്കാന്‍ തയാറായാണ് മിക്കവരുടെയും സഞ്ചാരം. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ റെയില്‍വേ സ്‌റ്റേഷനുകളില്‍ ദീര്‍ഘദൂരയാത്രകഴിഞ്ഞു വന്നിറങ്ങിയവരില്‍ പലരും നോട്ടുപിന്‍വലിച്ച കാര്യം അറിഞ്ഞില്ല. ഭക്ഷണം കഴിക്കാന്‍ കഴിയാതെ യാത്രക്കാരില്‍ പലരും വിശന്നുവലഞ്ഞു. കെ.എസ്.ആര്‍.ടി.സി, ദീര്‍ഘദൂര സ്വകാര്യബസുകള്‍ എന്നിവടങ്ങളിലും ചില്ലറക്ഷാമം കാരണം പ്രതിസന്ധിയുണ്ടായി. ചില്ലറയുള്ളവര്‍ മാത്രം കയറിയാല്‍ മതിയെന്ന നിലപാടിലായിരുന്നു ബസ് ജീവനക്കാര്‍. പലരും ബസ് സ്റ്റാന്റുകളില്‍ കെട്ടിക്കിടക്കുന്നു.

പുതിയ കറന്‍സികളെത്തി

തളിപ്പറമ്പ്: പിന്‍വലിച്ച 500, 1000 രൂപ നോട്ടുകള്‍ക്കു പകരമായി പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള പുതിയ കറന്‍സികള്‍ ആര്‍.ബി.ഐ വിവിധ ബാങ്കുകളിലേക്ക് എത്തിച്ചു. പുതിയ 2000 രൂപയുടെ കറന്‍സിയും ഇതില്‍പെടും. വെള്ളിയാഴ്ച മുതല്‍ വിതരണം ചെയ്യും. ബുധനാഴ്ച ഉച്ച മുതലാണ് കനത്ത സുരക്ഷാ സന്നാഹത്തില്‍ അടച്ചുറപ്പുള്ള വാഹനങ്ങളില്‍ വിവിധ ബാങ്കുകളില്‍ പണം എത്തിച്ചു തുടങ്ങിയത്. ആദ്യഘട്ടമായി 2000 രൂപയുടെ കറന്‍സികളാണ് വിവിധ ബാങ്കുകളില്‍ എത്തിച്ചത്. തളിപ്പറമ്പ് എസ്.ബി.ഐയില്‍ മാത്രം 100 കോടി രൂപയുടെ കറന്‍സികളാണ് എത്തിയിട്ടുള്ളത്. അഞ്ചു വലിയ പെട്ടികളിലായാണ് ഇവ സൂക്ഷിച്ചിട്ടുള്ളത്. കനത്ത സുരക്ഷയും ബാങ്കുകള്‍ക്ക് മുന്നില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 500, 1000 രൂപ പിന്‍വലിച്ച് ആദ്യദിനം പണമിടപാട് നടക്കുന്ന എല്ലാ മേഖലകളിലും പ്രശ്‌നങ്ങളായിരുന്നു. 500, 1000 രൂപ സ്വീകരിക്കുന്ന ചുരുക്കം സ്ഥലങ്ങളില്‍ ബാക്കി നല്‍കാന്‍ ചില്ലറ തീര്‍ന്നതോടെ ഇടപാടുകളും നിലച്ചു. ഉച്ചയോടെ മിക്ക കടകളും ഹോട്ടലുകളും അടച്ചു. ഹര്‍ത്താലിന്റെ പ്രതീതിയായിരുന്നു തളിപ്പറമ്പിലെങ്ങും.

മാഹിയില്‍ ബാറുകളില്‍ കച്ചവടം പകുതിയായി


മാഹി: 1000, 500 നോട്ടുകള്‍ പിന്‍വലിച്ചതോടെ പെട്രോള്‍പമ്പുകളും നിരവധി ബാറുകളും വ്യപാര സ്ഥാപനങ്ങളുമുള്ള മാഹിയില്‍ ജനങ്ങള്‍ പരിഭ്രാന്തരായി. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ പമ്പുകളില്‍ നല്ല തിരക്കായിരുന്നു. നഗരത്തിലെ എല്ലാ എ.ടി.എം കൗണ്ടറുകളും അടഞ്ഞുകിടന്നു. ബാറുകളില്‍ കച്ചവടം 50 ശതമാനം കുറഞ്ഞെന്നു ജീവനക്കാര്‍ പറഞ്ഞു.

തത്കാല്‍ പാസ്‌പോര്‍ട്ട് അപേക്ഷകര്‍ വലഞ്ഞു

അഞ്ചരക്കണ്ടി: കണ്ണൂര്‍ പാസ്‌പോര്‍ട്ട് ഓഫിസില്‍ ഫീസ് സ്വീകരിക്കാത്തതിനാല്‍ തത്കാല്‍ അപേക്ഷകര്‍ വലഞ്ഞു. പാസ്‌പോര്‍ട്ട് പുതുക്കി വിസ കാലാവധിക്കുള്ളില്‍ യാത്ര ചെയ്യേണ്ടവരും പെട്ടെന്ന് പാസ്‌പോര്‍ട്ട് എടുത്ത് ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടവരും ചില്ലറക്കുരുക്കില്‍ വെട്ടിലായി.  ഓണ്‍ലൈനില്‍ 1500 രൂപയടച്ച് ബാക്കി 2000 രൂപ അപേക്ഷകന്റെ രേഖകള്‍ പരിശോധിച്ച ശേഷം ഓഫിസില്‍ നേരിട്ട് സ്വീകരിക്കുകയാണ് പതിവ്. തത്കാല്‍ സ്‌കീമില്‍ മൂന്ന് ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് അനുവദിക്കും. പുതിയ കറന്‍സി നോട്ടുകളുമായെത്തിയാല്‍ മാത്രമെ ഇവര്‍ക്ക് ഇനി അപേക്ഷ നല്‍കാന്‍ കഴിയുകയുള്ളൂ.

ആശുപത്രികളില്‍ 'നോ എന്‍ട്രി'

ആശുപത്രികളില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കണമെന്നു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശമുണ്ടായിട്ടും ജില്ലയിലെ മിക്ക ആശുപത്രികളും പഴയ   നോട്ടുകള്‍ പടിക്കുപുറത്താക്കി. ബില്ലടയ്ക്കാനായി പഴയ നോട്ടുകള്‍ സ്വീകരിക്കില്ലെന്ന  അറിയിപ്പു ബോര്‍ഡുകള്‍ മിക്ക ആശുപത്രിക്കു മുന്‍പിലും ഉയര്‍ന്നു. മെഡിക്കല്‍ ഷോപ്പുകളിലും ഇതുതന്നെയായിരുന്നു അവസ്ഥ. ചില്ലറയില്ലെന്ന കാരണത്താല്‍ അത്യാവശ്യമരുന്നുകള്‍ പോലും പലര്‍ക്കും വാങ്ങാന്‍ കഴിഞ്ഞില്ല. പരിചയക്കാര്‍ക്കും ശുപാര്‍ശകളുമായി വരുന്നവര്‍ക്കും മാത്രം മരുന്ന് കടംകിട്ടി.

പാലും മീനും പരിധിക്കുപുറത്ത്


ചില്ലറക്ഷാമം കാരണം അത്യാവശ്യ സാധനങ്ങളായ പാലും മീനും പച്ചക്കറിയും വാങ്ങാന്‍ കഴിയാതെ വീട്ടമ്മമാര്‍ വലഞ്ഞു. പച്ചക്കറി മാര്‍ക്കറ്റുകളിലും ഇതുതന്നെയായിരുന്നു അവസ്ഥ. വില്‍ക്കാന്‍ കഴിയാത്ത പച്ചക്കറികള്‍ കൂട്ടിയിട്ടതു കാരണം വ്യാപാരികള്‍ക്ക് കനത്ത നഷ്ടമുണ്ടായി. ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഇന്നലെ കച്ചവടം നന്നേ കുറഞ്ഞു. സ്വര്‍ണ വ്യാപാര കടകളില്‍ മിക്കതും തുറന്നില്ല. ചില്ലറയില്ലാത്തവര്‍ക്ക് ഇന്ധനമില്ലെന്ന ബോര്‍ഡുവച്ചതു കാരണം പെട്രോള്‍ പമ്പുജീവനക്കാരും ഇടപാടുകാരും തമ്മില്‍ വാക്കേറ്റം നടന്നു. മൊബൈല്‍റീചാര്‍ജുചെയ്യാനായി ചില്ലറയില്ലാത്തതിനാല്‍ മിക്കവര്‍ക്കും കഴിഞ്ഞില്ല. ബി.എസ്.എന്‍.എല്‍ ഉള്‍പ്പെടെ മൊബൈല്‍ സര്‍വീസ് ദാതാക്കള്‍ പഴയ നോട്ടുകള്‍ സ്വീകരിക്കാന്‍ മടിക്കുകയാണ്.

നോട്ടുമാറാന്‍ നെട്ടോട്ടം


പോസ്റ്റ് ഓഫിസുകളില്‍ പഴയനോട്ടുകള്‍ സ്വീകരിച്ചു പുതിയ നോട്ടുകള്‍ നല്‍കുമെന്നു അറിയിപ്പുണ്ടായിരുന്നെങ്കിലും ഇന്നലെയൊന്നും നടന്നില്ല. നോണ്‍ ബിസിനസ് ഡേയായി പ്രഖ്യാപിച്ചു പോസ്റ്റ് ഓഫിസുകള്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയില്ല. ഇന്നലെ രാവിലെ പോസ്റ്റല്‍ ജനറിലിന്റെ അറിയിപ്പുവന്നതിനെ തുടര്‍ന്നാണ് പോസ്റ്റ് ഓഫിസുകള്‍ സാമ്പത്തിക ഇടപാടുകള്‍ നിര്‍ത്തിവച്ചത്. നിലവിലുള്ള കറന്‍സികള്‍ റിസര്‍വ് ബാങ്കിനു കൈമാറി പകരം പുതിയലഭിച്ച ശേഷം മാത്രമേ ഇടപാടു നടക്കുകയുള്ളൂവെന്ന് തപാല്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു. അഞ്ഞൂറ്, ആയിരം കറന്‍സികള്‍ അസാധുവാക്കിയത് ജില്ലയിലെ മലയോര മേഖലയില്‍ ജനജീവിതം അക്ഷരാര്‍ഥത്തില്‍ സ്തംഭിപ്പിച്ചു. സാധാരണ നീണ്ട ക്യൂ കാണാറുള്ള മദ്യശാലകളില്‍പ്പോലും തിരക്കു നന്നേ കുറഞ്ഞു. ചില്ലറക്ഷാമത്തിന്റെ പേരില്‍ ഇടപാടുകാരും ബിവറേജ്‌സ് ജീവനക്കാരും വാക്തര്‍ക്കമുണ്ടായി. കറന്‍സി നിരോധിച്ചതോടെ ജില്ലയില്‍ നിര്‍മാണമേഖലയില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളും വെട്ടിലായി. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഇന്നലെ അവധി പ്രഖ്യാപിച്ചതിനാല്‍ ഇവിടെ ജോലി ചെയ്തു സ്വരൂപിച്ച സംഖ്യ എങ്ങനെ നാട്ടിലെത്തിക്കുമെന്ന വെപ്രാളത്തിലാണിവര്‍


കൈയില്‍വച്ച പണവുമായി പെടാപ്പാട്


വീടുനിര്‍മാണം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ബാങ്കില്‍ നിന്നു ലക്ഷങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചവരില്‍ മിക്കവരും വെട്ടിലായി. ഇതു ചിലവഴിക്കാന്‍ കഴിയാതെ പലരും പ്രതിസന്ധിയിലായിരിക്കുകയാണ്. സ്വത്തുവിറ്റപണം വീട്ടില്‍ വച്ചവരും ഭൂമി വാങ്ങാനായി പണം കരുതിയവരും  ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും ചിട്ടിപിടിച്ചവരും പുതിയ പരിഷ്‌കാരം കാരണം ത്രിശങ്കുവിലായിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയും ചൈനയും കൂടുതൽ നിക്ഷേപ സഹകരണത്തിന് ഒരുങ്ങുന്നു

Saudi-arabia
  •  3 months ago
No Image

കോഴിക്കോട് പേരാമ്പ്രയില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ചു; കുഞ്ഞിനെയുമെടുത്ത് യുവതി സ്വയം ചാടിയതെന്ന് സംശയം

Kerala
  •  3 months ago
No Image

റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനമിടിച്ച് മലപ്പുറം സ്വദേശി ഒമാനില്‍ മരിച്ചു

Kerala
  •  3 months ago
No Image

കോട്ടയ്ക്കലില്‍ ഒരു വയസുള്ള പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

Kerala
  •  3 months ago
No Image

പേരാമ്പ്ര ജനവാസമേഖലയില്‍ കാട്ടാനയിറങ്ങി; ജാഗ്രതാ നിര്‍ദേശം

Kerala
  •  3 months ago
No Image

യുവാക്കളെ ജയിലിലടക്കലാണ് ബിജെപിയുടെ 'നയാ കശ്മീര്‍'; അധികാരത്തിലെത്തിയാല്‍ കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരുമെന്നും ഇല്‍തിജ മുഫ്തി  

National
  •  3 months ago
No Image

കൊലപാതകമടക്കം 155 കേസുകള്‍; ശൈഖ് ഹസീനക്കെതിരെ നടപടി കടുപ്പിച്ച് ബംഗ്ലാദേശ് 

International
  •  3 months ago
No Image

എറണാകുളത്ത് റോഡില്‍ യുവാവിന്റെ മൃതദേഹം; പൊലിസ് അന്വേഷണമാരംഭിച്ചു

Kerala
  •  3 months ago
No Image

വീടിന്റെ അടുക്കളവാതില്‍ പൊളിച്ച് അകത്തുകയറി വയോധികയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും; കേന്ദ്രത്തെ ഷോക്കടിപ്പിക്കുന്ന പ്രഖ്യാപനവുമായി കെജ്‌രിവാള്‍; 'നിയമ വ്യവസ്ഥ നീതി കാണിച്ചു, ഇനി വേണ്ടത് ജനങ്ങളുടെ കോടതിയില്‍ നിന്നുള്ള നീതി' 

National
  •  3 months ago