ഫ്ലക്സ് ബോര്‍ഡുകളും, കൊടിതോരണങ്ങളും ഉടന്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം
എരുമപ്പെട്ടി: എരുമപ്പെട്ടി പൊലിസ് സ്റ്റേഷന് പരിധിയിലെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഫഌ്സ് ബോര്‍ഡുകളും, കൊടിതോരണങ്ങളും, പോസ്റ്ററുകളും നീക്കം ചെയ്യണമെന്നും ഇന്ന് വൈകിട്ട് 5ന് മുന്‍പായി പ്രചാരണ ബോര്‍ഡുകള്‍ നീക്കം ചെയ്യാത്തപക്ഷം ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും എരുമപ്പെട്ടി പൊലിസ്. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനായ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പൊതുസ്ഥലങ്ങള്‍ കയ്യേറിയും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും വഴിയോരങ്ങളിലും സ്ഥാപിച്ചിട്ടുള്ള പ്രചാരണ സാമഗ്രികള്‍ എത്രയും വേഗം നീക്കം ചെയ്യണമെന്ന് എരുമപ്പെട്ടി പൊലിസ് പറഞ്ഞു. അതോടൊപ്പം തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തില്‍ നടത്തുന്ന ആഹ്ലാദ പ്രകടനങ്ങള്‍ പൊതുജനത്തിന്റെ ജീവനും സ്വത്തിനും ദോഷം വരുത്തുകയോ, മാര്‍ഗ്ഗ തടസം സൃഷ്ടിക്കുകയോ, എതിര് സ്ഥാനാര്‍ഥികളെ അധിക്ഷേപിക്കുന്ന രീതിയില്‍ മുദ്രാവാക്യം വിളിക്കുകയോ ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നും എരുമപ്പെട്ടി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."