അമിത ശബ്ദവും ലൈറ്റും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി
കാസര്‍കോട്: കാതടപ്പിക്കുന്ന ഹോണ്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പു കടുത്ത നടപടികള്‍ സ്വീകരിക്കും. അമിതമായ ലൈറ്റ് എതിരേ വരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ കാഴ്ച മങ്ങാനും അപകടത്തിലേക്കു നയിക്കുന്നുവെന്നും കണ്ടതിനാലാണു മോട്ടോര്‍ വാഹന വകുപ്പു കര്‍ശന നടപടികള്‍ ആരംഭിച്ചത്. ഇത്തരത്തില്‍ ഉപയോഗിക്കുന്ന ലൈറ്റുകള്‍ മോട്ടോര്‍ വാഹന വകുപ്പു കണ്ടുകെട്ടുകയും വാഹന ഉടമയ്‌ക്കെതിരേ കേസെടുക്കുകയും ചെയ്യും.
25 കാറുടമകള്‍ക്കെതിരേയും 10 ബൈക്കുസവാരികാര്‍ക്കെതിരേയും തീക്ഷ്ണമായ പ്രോട്ടോടൈപ്പിനു വിരുദ്ധമായ രീതിയില്‍ ലൈറ്റ് ഫിറ്റ് ചെയ്തതിനു കേസെടുത്തു. അമിതമായ ശബ്ദം ഉണ്ടാക്കാനായി സൈലന്‍സറില്‍ മാറ്റങ്ങള്‍ വരുത്തിയ 10 മോട്ടോര്‍ സൈക്കിള്‍ ഉടമകള്‍ക്കെതിരേയും കേസെടുത്തു.
വാഹനങ്ങള്‍ക്കു മുന്‍വശം സാധാരണ ഹെഡ്‌ലൈറ്റും സൈഡ് ഇന്‍ഡിക്കേറ്ററിന്റെ ആംബര്‍ തലയും പുറകു വശത്തു ട്രെയിന്‍ ലാമ്പ്, ബ്രെക്ക് ലാമ്പിന്റെ ചുവപ്പ്, സൈഡ് ഇന്‍ഡിക്കേറ്ററിന്റെ ആംമ്പര്‍ ലൈറ്റും കൂടാതെ റിവേഴ്‌സ് ലൈറ്റും മാത്രമേ അനുവദനീയമായിട്ടുള്ളൂവെന്ന് ആര്‍.ടി.ഒ കെ ബാലകൃഷ്ണന്‍ അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും. പരിശോധനയ്ക്ക് എം.വി.ഐ എ.കെ രാജീവന്‍ നേതൃത്വം നല്‍കി.
അനധികൃത മണല്‍കടത്തു പിടികൂടി
നീലേശ്വരം: ടിപ്പര്‍ ലോറിക്കു മുന്‍പില്‍ ഓണ്‍ ഡ്യൂട്ടി എയര്‍പോര്‍ട്ട് എന്നെഴുതി അനധികൃതമായി മണല്‍ കടത്തുകയായിരുന്ന വണ്ടി പണിമുടക്കിലേര്‍പ്പെട്ട ടിപ്പര്‍, ജെ.സി.ബി തൊഴിലാളികള്‍ പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
ചിറ്റാരിക്കാല്‍ നീലേശ്വരം റൂട്ടില്‍ കണ്ട വണ്ടി സംശയം തോന്നിയ തൊഴിലാളികള്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടര്‍ന്നു ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണു ലഭിച്ചതെന്നു തൊഴിലാളികള്‍ പറഞ്ഞു. എന്നാല്‍ ഇതുവരെയായും വണ്ടി അന്വേഷിച്ചു ഉടമസ്ഥന്‍ എത്തിയില്ലെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."